ചന്ദ്രിക

എന്താണിന്നീവിധമേകനാവാന്‍?
എങ്ങുപോയെ,ങ്ങുപോയ്ക്കൂട്ടുകാരന്‍?

രമണന്‍

ഇന്നവന്‍ മറ്റേതോ ജോലിമൂലം
വന്നില്‌ള; ഞാനിങ്ങു പോന്നു വേഗം.

ചന്ദ്രിക

കാനനച്ഛായയിലാടുമേയ്ക്കാന്‍
ഞാനും വരട്ടെയോ നിന്റെകൂടെ?
ആ വനവീഥികളീ വസന്ത
ശ്രീവിലാസത്തില്‍ത്തെളിഞ്ഞിരിക്കും;
ഇപേ്പാളവിടത്തെ മാമരങ്ങള്‍
പുഷ്പങ്ങള്‍കൊണ്ടു നിറഞ്ഞിരിക്കും;
അങ്ങിപേ്പാളാമല്‍ക്കുയിലിണകള്‍
സംഗീതംപെയ്യുകയായിരിക്കും;
പുഷ്പനികുഞ്ജങ്ങളാകമാനം
തല്പതലങ്ങള്‍ വിരിച്ചിരിക്കും;
കൊച്ചുപൂഞ്ചോലകള്‍ വെണ്‍നുരയാല്‍
പെ്പാട്ടിച്ചിരിക്കുകയായിരിക്കും
ഇന്നാവനത്തിലെക്കാഴ്ച കാണാ
നെന്നെയുംകൂടോന്നു കൊണ്ടുപോകൂ!

രമണന്‍

ആരണ്യച്ചാര്‍ത്തിലേക്കെന്റെകൂടെ
പേ്പാരേണ്ട, പോരേണ്ട ചന്ദ്രികേ, നീ;
നിന്‍കഴല്‍പ്പൂമ്പൊടി പൂശിനില്‍ക്കാന്‍,
ശങ്കയി,ല്‌ളാ വനമര്‍ഹമലേ്‌ള!
എന്നെപേ്പാല്‍ തുച്ഛരാമാട്ടിടയര്‍
ചെന്നിടാനുള്ളതാണാപ്രദേശം.
വെണ്ണക്കുളിര്‍ക്കല്‍വിരിപ്പുകളാല്‍
കണ്ണാടിയിട്ട നിലത്തു നീളെ,
ചെമ്പനിനീരലര്‍ ചിന്നിച്ചിന്നി
സ്‌സഞ്ചരിക്കുന്ന നിന്‍ ചേവടികള്‍
കല്‌ളിലും മുള്ളിലും വിന്ന്യസിക്കാ
നില്‌ള, ഞാന്‍ സമ്മതമേകുകില്‌ള!
ഈ മണിമേടയില്‍ വിശ്വഭാഗ്യ
സീമ വന്നോളംതുളുമ്പിനില്‍ക്കേ,
ആഡംബരങ്ങള്‍ നിനക്കു നിത്യ
മാനന്ദമഞ്ചമലങ്കരിക്കേ,
നിര്‍വൃതിപ്പൂക്കള്‍ നിനക്കു ചുറ്റും
ഭവ്യപരിമളം വീശിനില്‍ക്കേ,
ആസ്വാദനങ്ങള്‍ നിന്‍ വാതിലിങ്ക
ലാശ്രയിച്ചെപേ്പാഴും കാവല്‍നില്‍ക്കേ,
പോരുന്നതെന്തിനു, ചന്ദ്രികേ, നീ
പാറകള്‍ ചൂഴുമക്കാനനത്തില്‍?