രമണന്‍/ഭാഗം രണ്ട്/രംഗം ഒന്ന്

(ഒരൊറ്റയടിപ്പാത. അതിന്റെ അഗ്രഭാഗത്തായി ഒരു ക്ഷേത്രം. ചന്ദ്രികയും ഭാനുമതിയും ദേവദര്‍ശനം കഴിഞ്ഞ് ഈറന്‍മുണ്ടുകളോടുകൂടി മടങ്ങുന്നു. ചുറ്റുപാടും മനോഹരമായ പ്രകൃതിവിലാസം. മൂടല്‍മഞ്ഞു ക്രമേണ നീങ്ങിനീങ്ങി ഇളംകാറ്റു വീശുന്നുണ്ട്. പക്ഷികളുടെ കളകളം നാനാഭാഗത്തുനിന്നും കേള്‍ക്കപെ്പടുന്നു.)

ഭാനുമതി

ചന്ദ്രികേ, സംഗീതദേവതയാമൊരു
ഗന്ധര്‍വ്വനാണക്കൊച്ചാട്ടിടയന്‍!
ഏവനും കണ്ടാല്‍ക്കൊതിതോന്നുമാറൊരു
പൂവമ്പനാണക്കൊച്ചാട്ടിടയന്‍!
അദ്ഭുതമിലെ്‌ളനിക്കല്പവും നീയവ
നര്‍പ്പണംചെയ്തതില്‍ നിന്റെ ചിത്തം.

ചന്ദ്രിക

മത്സഖി, മാമകജീവിതാങ്കത്തിനൊ
രുത്സവമാണക്കൊച്ചാട്ടിടയന്‍
രോമഹര്‍ഷങ്ങള്‍ വിതച്ചുകൊണ്ടീവഴി
ക്കാ മദനോപമന്‍ പോയിടുമ്പോള്‍
എന്തൊരാനന്ദമാ,ണെന്തു നിര്‍വ്വാണമാ
ണന്തരംഗത്തില്‍പെ്പാടിപ്പതെന്നോ!

ഭാനുമതി

ആവര്‍ത്തനോത്സുകമാ വേണുസംഗീത
മാവിഷ്‌കരിക്കുന്നതേതുലോകം?

ചന്ദ്രിക

മര്‍ത്ത്യന്റെ നീതിതന്‍ മുള്ളുവേലിക്കക
ത്തൊട്ടുമൊതുങ്ങാത്ത ദിവ്യരാഗം
കാണിച്ചിടുന്നോരപാരതയാണ,തില്‍
ക്കാണില്‌ള കാമാന്ധകാരലേശം.

ഭാനുമതി

എങ്കിലുമുണ്ടതിനേതോ നിഗൂഡമാം
സങ്കടത്തിന്റെ മുഖാവരണം.

ചന്ദ്രിക

ശങ്കയെന്നുണ്ടൊരു പാഴ്‌നിഴലേതൊരു
മന്ദസ്മിതത്തേയും മൂടിവെയ്ക്കാന്‍.

ഭാനുമതി

കുറ്റപെ്പടുത്തുവാനില്‌ളതില്‍;നാമൊക്കെ
യെത്രയായാലും മനുഷ്യരലേ്‌ള?