രമണന്‍
തുച്ഛനാമെന്നെ നീ സ്വീകരിച്ചാ
ലച്ഛനുമമ്മയ്ക്കുമെന്തുതോന്നും?

ചന്ദ്രിക

കൊച്ചുമകളുടെ രാഗവായ്പി
ലച്ഛനുമമ്മയ്ക്കുമെന്തു തോന്നാന്‍?

 

രമണന്‍

ഓരോ നിമിഷവും ലോകമെയ്യും
ക്കുരമ്പഖിലം ഞാനേറ്റുകൊള്ളാം;
എന്നെപ്പഴിക്കുന്ന കൂട്ടുകാരോ
ടെന്നും ഞാന്‍ നേരിട്ടെതിര്‍ത്തു നില്‍ക്കാം;
എന്തിനീ, നശ്വരജീവിതത്തി
ലെന്തുവേണെങ്കിലും ഞാന്‍ സഹിക്കാം!
നിന്‍താതമാതാക്കള്‍ക്കിണ്ടലേകാ
നെന്താകിലും ഞാനൊരുക്കമില്‌ള!
നിന്നെയവരെല്‌ളാമത്രമാത്രം
പൊന്നുപോല്‍ കാത്തു വളര്‍ത്തിടുന്നു.
ആ മഹാവാത്സല്യമൂര്‍ത്തികള്‍ത
ന്നാശയും ശാന്തിയുമല്‌ളയോ നീ?
അങ്ങനെയുള്ള നീയിപ്രകാരം
കണ്ണുമടച്ചെന്നെ സ്വീകരിച്ചാല്‍
ഇന്നതെന്തക്രമമായിരിക്കും,
ഒന്നു നീ ഗാഢമായോര്‍ത്തുനോക്കൂ!
ഹന്ത, നിന്‍ കൃത്യമവര്‍ക്കതെന്തൊ
രന്തരംഗാഘാതമായിരിക്കും?
നേരിട്ടിടാനൊരു തുച്ഛമാകും
നേരമ്പോക്കാണോ വിവാഹകാര്യം?
എന്തെല്‌ളാമുണ്ടതില്‍ ഗാഢമായി
ച്ചിന്തിക്കാന്‍, ചിന്തിച്ചു ചര്‍ച്ചചെയ്യാന്‍?
ഒട്ടുമേ സംസ്‌കാരശിക്ഷണങ്ങള്‍
തൊട്ടുതെറിക്കാത്തൊരാട്ടിടയന്‍
ഉത്തമസംസ്‌കൃതയായ നിന്നെ
ത്തത്ത്വോപദേശങ്ങളെന്തുചെയ്യാന്‍?
പ്രേമമായ്‌ത്തെറ്റിദ്ധരിച്ചതാമീ
വ്യാമോഹമൊന്നു മറക്കുമോ നീ?

ചന്ദ്രിക

നോക്കുകെ,ന്തുജ്ജ്വലവാഗ്വിലാസം!
കേള്‍ക്കേണ്ടെനിക്കീ പ്രസംഗമൊന്നും.
പ്രേമമലെ്‌ളന്നാകില്‍ വേണ്ട,പോട്ടെ,
വ്യാമോഹമാകട്ടെ മിഥ്യയാട്ടെ
മാച്ചാലും മായാത്തമട്ടിലേതോ
മാര്‍ദ്ദവമുള്ളതാണീ വികാരം!
ഇഷ്ടംപോലിന്നിതിനെന്തു പേരു
മിട്ടോളൂ പാടിലെ്‌ളന്നാര്‍പറഞ്ഞു?
എന്തുപേരിട്ടാലു,മെത്രമാത്രം
നിന്ദ്യമാണിന്നിതെന്നോതിയാലും,
എന്നുമിതിനെ ഞാനോമനിക്കു
മെന്നന്തരാത്മാവിനുള്ളറയില്‍
ആരെല്‌ളാമെന്തെല്‌ളാമോതിയാലും,
നേരിട്ടു കുറ്റപെ്പടുത്തിയാലും
മോഹിച്ചുപോയൊരാ മൗകതികത്തെ
സ്‌നേഹിക്കാന്‍മാത്രമെനിക്കറിയാം
അസ്‌നേഹലക്ഷ്യത്തിനായിനിയെ
ന്തത്ഭുതത്യാഗവും ചെയ്യുവന്‍ ഞാന്‍!