ഒമ്പതാം അഷ്ടപദി ഭാഷ

 

 

മുലകളിലണിഞ്ഞൊരു മൌക്തികമാലയെ
മലയെന്നു മലയെന്നു കരുതുന്നു കനംകൊണ്ടു കാമിനി
രാധികാ, കൃഷ്ണാ, രാധികാ വിരഹേ തവ കേശവ , രാധികാ

ചാലിച്ചു ചാര്‍ത്തിയ ചന്ദനത്തെ ഗുണ
ശാലിനി വിഷമെന്നു ശങ്കിച്ചീടുന്നു (രാധികാ)

ആസകലം ഗാത്രം വ്യാപിച്ചു ചരിച്ചീടും
ശ്വാസാനിലം മദനാനലമിവധത്തെ – (രാധികാ)

ശയനത്തില്‍ കിടന്നുകൊണ്ടഖില ദിക്കുകളേയും
നയനനളിനദളങ്ങളെക്കൊണ്ടര്‍ച്ചതിസാ (രാധികാ)

തളിരുകൊണ്ടുള്ളൊരു തളിമത്തെത്തണുത്തിട്ടും
പ്രളയവന്‍ഹിയെന്നുള്ളില്‍ പ്രണയിനി നിനയ്ക്കുന്നു (രാധികാ)

സായംകാലം ബാലചന്ദ്രനെപ്പോലെ
സേയം കരംകൊണ്ടു കപോലത്തെ വഹിക്കുന്നു (രാധികാ)

ഹരിഹരിയെന്നു ജപിക്കുന്നു നിന്റെ
വിരഹംകൊണ്ടു വീണുപോയവളിന്നു നൂനം (രാധികാ)

ശ്രീജയദേവന്റെ കൃതിയുടെ ഭാഷേ
രാജയശസ്സിനെ രാജയജയ നീ (രാധികാ)

ശ്ലോകം

സ്മരാതുരാം ദൈവതവൈദ്യഹൃദ്യ
ത്വദംഗസംഗാമൃതമാത്രസാധ്യാം!
വിമുക്തബാധാം കുരുഷെ ന രാധാ
മുപേന്ദ്രവജ്രാ,ദപി ദാരുണോ? സി !!

സാ രോമാഞ്ചതി സീല്‍ക്കരോതി വിലപത്യുല്‍ക്കമ്പതേ താമ്യതി
ധ്യായാത്യുല്‍ഭ്രമതി പ്രമീലതി പതത്യുദ്യാതി മൂര്‍ഛത്യപി !
ഏതാവത്യതനുജ്വരേ വരതനുര്‍ജ്ജിവേന്ന കിന്തേ രസാല്‍
സ്വര്‍വ്വൈദ്യപ്രതിമ! പ്രസീദസിയതി ത്യക്താ?ന്യഥാന്യല്‍ പരം!!

കന്ദര്‍പ്പജ്വരസജ്വരാകുലതനോരത്യര്‍ഥ മസ്യാശ്ചിരം
ചേതശ്ചന്ദനചന്ദ്രമഃ കമലിനീചിന്താസു സന്താമ്യതി!
കിന്തു ക്ലാന്തിവശേന ശീതളതനും ത്വാമേകമേവപ്രിയം
ധ്യായന്തീ രഹസി സ്ഥിതാ കഥമപിക്ഷീണാക്ഷണം പ്രാണിതി !!

ക്ഷണമപിവിരഹഃ പുരാ ന സേഹേ
നയനനിമീലിതഖിന്നയാ യയാതേ!
ശ്വസിതു കഥമസൌ രസാളശാഖാം
ചിരവിരഹേ?പി വിലോക്യ പുഷ്പിതാഗ്രാം!!

വൃഷ്ടിവ്യാകുലഗോകുലാവനരസാദുദ്ധ്യത്യ ഗോവര്‍ദ്ധനം
വിഭ്രദ്വല്ലവവല്ലഭാഭിരധികാനന്ദം ചിരം ചുംബിതഃ !
ദര്‍പ്പേണേവ തദര്‍പ്പിതാധരതടീ സിന്ദൂരമുദ്രാങ്കിതോ
ബാഹുര്‍ഗ്ഗോപപതേസ്തനോതു ഭവതാം ശ്രേയാംസി കംസദ്വിഷഃ !!