പത്താം അഷ്ടപദി ഭാഷ

 

മലരമ്പന്റെ മലയവായുവാനം കൊണ്ടും
സുലഭകുസുമവികാസം കലനം ചെയ്കകൊണ്ടുംരാധേ,
തവവിരഹംകൊണ്ടു കൃഷ്ണന്‍ വിവശനായി വലയുന്നു
ചന്ദ്രിക ചാമ്പലാക്കീടുമെന്ന് ചിത്തേ ചിന്തിച്ചിട്ടും
തന്ദ്രി കളഞ്ഞെയ്തു മാരന്‍ തന്നെ തൂരം കെടുത്തിട്ടും (തവ)

വണ്ടുകളുടെ ഝംകാരംകൊണ്ടു ചെവിപൊത്തീടുന്നു
തണ്ടലരുകളുടെ തതികണ്ടിട്ടു കണ്ണടയ്ക്കുന്നു (തവ)
നല്ല മന്ദിരം ത്യജിച്ചു കല്ലിലും മുള്ളിലും വനേ
വല്ലഭയാം നിന്റെ നാമം ചൊല്ലിക്കൊണ്ടു നടക്കുന്നു (തവ)

ജയദേവഭണിതി ഭാഷാ ജയദയായിട്ടു തീര്‍ന്നാവൂ
നയനിധിയാം നരനാഥന്റെ നയനമായി വന്നാവുമേ (തവ)

ശ്ലോകം

പൂര്‍വം യത്ര സമം ത്വയാ രതിപതേരാസാദിതാസ്സിദ്ധയ
സ്തസ്മിന്നേവ നികുഞ്ജമന്മഥമഹാതീര്‍ഥേ പുനര്‍മ്മാധവഃ !
ധ്യായംസ്ത്വാമനിശം ജപന്നപിത വൈവാലാപമന്ത്രാവലിം
ഭൂയസ്ത്വല്‍ കുചകുംഭ നിര്‍ഭരപരീരംഭാമൃതം വാഞ്ഛതി !!

പരിഭാഷ

മുന്നം നിന്നൊടുകൂടിയെത്രതരമോ ക്രീഡിച്ചു തെ്രെതവഹേ
കന്നല്‍ക്കണ്ണി വസന്തവല്ലി വസതൌ മേവുന്ന ദാമോദരന്‍
പിന്നത്തെക്കഥ ചൊല്ലവല്ല വിരഹംകൊണ്ടുള്ള താപം തുലോം
നിന്നെക്കാട്ടിലുമേറുമീശ്വരനഹോ കിം ഭൂയസാ രാധികേ.