പതിമൂന്നാം അഷ്ടപദി ഭാഷ

 

 

കല്‍പിച്ച കാലേപി കാനനേ വന്നില്ല
ചില്‍പുമാനിഹ മമ വിഫലം യൗവനം
ആരെ ഞാന്‍ ശരണം ഗമിപ്പൂ
ആളി ചതി ചെയ്തു ( ആരെ ഞാന്‍)

കാട്ടിലിമിരുട്ടത്തുചെന്നു രമിപ്പിച്ച മാം
കാമപിതാവംഗജനു കൊല്‍വാന്‍കൊടുത്തു (ആരെ….)

കൊല്ലാതെ കൊല്ലുന്ന മാരനെന്നെക്കൊന്നാവു
ചൊല്ലാവതല്ല വിരഹക്ലേശകര്‍ശനം (ആരെ….)

മണിമയാഭരണഗണമണിക ബഹുദൂഷണം
മണിതം മറന്നിട്ടു മരുവുന്നു മാദൃശാം (ആരെ…)

മധുരമധുരാത്രി മാം വിധൂരീകരിക്കുന്ന
മധുരിപു മറ്റൊരുവളാലനുഭവിക്കപ്പെടുന്നു (ആരെ….)

മാലതീ മലരമ്പലീലയാ മാറിലെ
മാലയും കൊല്ലുവാന്‍ കോപ്പിടുന്നു (ആരെ…..)

അസഹായമായിട്ടു ഞാനിവിടെ മരുവുന്നു
രസഹാനികൊണ്ടെന്നെ മറന്നുവോ മാധവാ (ആരെ…..)

ജയദേവരചയുടെ പൊരുളഖിലമിന്നെന്റെ
ഹൃദയത്തിലായാവു കൃതിയെ ജനിപ്പിപ്പാന്‍ (ആരെ…..)

ശ്ലോകം
തല്‍കിം കാമപി കാമിനീമഭിസൃത: കിം വാ കലാകേളിഭിര്‍
ബദ്ധോ ബന്ധുഭിരന്ധകാരിണി വനോപാന്തേ കിമുദ്രാമൃതി !
കാന്ത ക്ലാന്തമനാഗപീ പഥി പ്രസ്ഥാതുമേവാക്ഷമ
സ്സങ്കേതീകൃത മഞ്ജുവഞ്ചുളലതാകുഞ്‌ജേപി യന്നാഗത:

അഥാഗതാം മാധവമന്തരേണ
സഖീമിയം വിക്ഷ്യ വിഷാദമൂകാം.
വിശങ്കുമാനാ രമിതം കയാപിജന്ര്‍ദ്ദനം ദൃഷ്ടവദേതദാഹ !!

പരിഭാഷ
ആ വൃന്ദാവനസീമതനീതി പരിദേവിച്ചോരു രാധാ തദാ
ഗോവിന്ദേന വിനാ (ആ) ഗമിച്ച സഖിയെക്കണ്ടിച്ചു കൃഷ്ണന്‍ മുദാ
സ്ത്രീവൃന്തേഷ്വൊരു സുന്തരീം രമയതീ ത്യാലോച്യധന്യമമാ
മാവന്ദിച്ചു പുന:സ്തുതിച്ചു ബഹുമാനിച്ചിട്ടവാദിദിതം.