അംബികേ, ഗംഗേ, നമസ്തേ, നമോസ്തു തേ,
ത്യംബകലാളിതേ, കേൾക്ക നീ ശർമ്മദേ!
എനമ്നസ്പന്ദനം നിന്നുപോം മുൻപു നി—
ന്നെന്മൊഴിക്കൊന്നു നിൻ കർണ്ണമേകംബികേ!
പൊന്നാളിയാളും പുലർക്കാലദീപ്തിയിൽ
മിന്നുന്ന കുന്നിന്നിരകൾക്കടിയിലായ്
നിർജ്ജനകാനനനിർത്ധരപ്രാന്തത്തിൽ
മജ്ജീവനാഥനെക്കാത്തന്നു നിന്നു ഞാൻ;
മഞ്ഞിൽ മുങ്ങിക്കുളിച്ചാകർഷകങ്ങളായ്
മിന്നീ മുകളിലധിത്യകാഭൂമികൾ;
മിന്നീ മുകളിൽ മരതകക്കാടുകൾ
മഞ്ഞിൽ മുങ്ങിക്കുളിച്ചാകർഷങ്ങളായ്!
വാസന്തചൂഡൻ മദനമനോഹരൻ
വാസന്തചൂഡൻ മലിനമനോധരൻ,
കൊമ്പും കുളബും വെളുത്തു, മുടലൊക്കെ—
യഞ്ഞനതുല്യം കറുത്തു, മൊരാടിനെ
പിന്നിൽ വലിച്ചു നയിച്ചുകൊണ്ടാറ്റയ്ക്കു
വന്നു യമുനാതടത്തിൽനിന്നങ്ങനെ!

അംബികേ, ഗംഗേ, മരിപ്പതിന്മുൻപിൽ ഞാ—
നൻപിയന്നോതും മൊഴിയുന്നു കേൾക്കണേ!
പാറപ്പടർപ്പിൽത്തടത്തു തകർ,ന്നേറെ
ദൂരെ, ത്തളർന്നൊഴുകുന്ന കാട്ടാറുകൾ.
അങ്ങോട്ടു ചെല്ലാൻ വിളിച്ചു നിരന്തരം
പൊങ്ങുമിരമ്പാലാലെന്നെയാത്താദരമ്ന്.
ഏകാന്തകാല്യം തുഹിനനിബിഡിത—
മാകിയോരുത്തുംഗശൃംഗരംഗങ്ങളിൽ
പാകി, ലസൽകാഞ്ചനോജ്ജ്വലചഞ്ചല
പാടലലോലമയൂഖപടലികൾ!
ആനമ്രബാഷ്പാദ്രനേത്രയാ, യാർത്തയായ്
ഞാനവിടത്തിൽത്തനിച്ചിരുന്നീടിനേൻ
വെള്ളിനക്ഷത്രമെന്നോണം വെളുവെളെ—
ഉല്ലസിക്കും നഗ്നവിസ്തൃതോരസ്സുമായ്,
അപ്പുലർദീപ്തിക്കഭിമുഖനായ് നട—
ന്നപ്രതിമോജ്ജ്വലൻ വന്നെത്തി മൽപ്രിയൻ;
തോളത്തു ഞാന്നുകിടന്നിതൊരു പുലി—
ത്തോ,ലുത്തരീയം കണക്കു ചേർന്നങ്ങനെ.
പറ്റിക്കിടന്നു തുടുത്ത ഗണ്ഡങ്ങളി—
ലറ്റം ചുരുണ്ട തൽ കൂന്തൽച്ചുരുളുകൾ.
അദിത്യരശ്മികളാപതിച്ചാലോല—
വാതമേറ്റേറ്റു കുണുങ്ങുമലകളിൽ,
വർണ്ണപ്പകിട്ടാൽ മശവില്ലു വീശുന്ന
വെൺനുരച്ചാർത്തുകൾ മിന്നുന്നമാതിരി;
വർണ്ണം തുളുമ്പിത്തുടുതുടുത്തങ്ങനെ
മിന്നിത്തിളങ്ങി തൻപൂങ്കവിൾത്തട്ടുകൾ!
ദൂരത്തു കണ്ടപ്പോഴേക്കും, —നടന്നെന്റെ
ചാരെയെത്താനുള്ള താമസം കാരണം—
അൻപി, ലെൻ നാഥനെക്കെട്ടിപ്പിടിക്കുവാൻ
മുൻപോട്ടു വെമ്പിക്കുതിച്ചു, ഹാ, മന്മനം!

മൽപ്രിയേ ഗംഗേ, മരിപ്പതിൻമുൻപു ഞാൻ
മദ്വചനങ്ങൾ നീ കേൾക്കുകൊന്നംബികേ!
മന്ദഹസിച്ചു നിവർത്തിനാൽ മൽപ്രിയൻ
സുന്ദരമായ തൽ ശ്വേതകരപുടം.
കണ്ടേൻ കനകലകുചഫലമൊന്നു
തണ്ടലർപോലെ വിടുർന്നൊരക്കൈയിൽ ഞാൻ!
നിർവ്വളിച്ചാനതിൽനിന്നും നിരന്തരം
സ്വർഗ്ഗീയമാകുമമൃതപരിമളം
ആ മുഖം നോക്കി ഞാൻ നിൽക്കെ,പ്പതിച്ചിതൻ
പ്രേമാർദ്രഹൃത്തി,ലീ വാക്സുധാനിർത്ധരം.

“ഓമൽസുധാഗദേ, ഹർഷദേ, മല്പ്രേമ—
ധാമമേ, മാമകപ്രാണപ്രിയതമേ!
കണ്ടാലുമാകർഷകോജ്ജ്വലകാഞ്ചനം—
കൊണ്ടുള്ളതാമീലകുചഫലത്തെ നീ!
‘അത്യന്തസുന്ദരിയായവൾക്കെ’ ന്നിതിൽ
കൊത്തിയിട്ടുള്ള കുറിപ്പിചു കാൺക നീ!
എന്നൊടാവശ്യപ്പെടുന്നതിൻസ്സൂചന
തന്നിറ്റേണം ഞാൻ നിനക്കിതെന്നോമനേ!
ചാരണനാരികൾ സിദ്ധമുഗ്ദ്ധാഗികൾ
ചാരിത്രസമ്പന്നഗന്ധർവ്വകനികൾ—
മിന്നൽക്കൊടികൾപോലുണ്ടീ വനങ്ങളി—
കൊന്നു പോലായിരമാഗനാവല്ലികൾ
എന്നാലവരിലൊരാൾക്കുമില്ലോമലേ
നിന്നോളമത്രയ്ക്കനുപമസൗഭഗം.
മറ്റാർക്കു കാണും, മനോജ്ഞമാം നിന്റെയീ
നെറ്റിത്തടവും കുടിലാളകങ്ങളും? —
ഒന്നനങ്ങുമ്പോൾ തടിൽക്കൊടിക്കൂമ്പുകൾ
മിന്നിപ്പറക്കും ചടുലനേത്രങ്ങളും? —
കുന്ദമന്ദസ്മിതപ്പൂക്കളുതിരുന്ന
സുന്ദരമാകുമരുണാധരങ്ങളും? —
ഇല്ലില്ല, നിന്നോളമാകർഷകാംഗിയാ—
യില്ല ലോകത്തിൽ മറ്റാരുമോമലേ!”