മൽപ്രിയഗംഗേ, മരിപ്പതിന്മുൻപു ഞാൻ
മദ്വചനങ്ങൾ നീ കേൾക്കുന്നംബികേ!
മദ്ധ്യാഹ്നകാലമാണപ്പോ, ളകലത്തു
മുറ്റിനില്കും മരച്ചാർത്തിനിടയിലായ്
തത്തിത്തളർന്നു നടന്നിതലഞ്ഞൊരു
മുത്തണിവെള്ളിയുടുപ്പിട്ട വെണ്മുകിൽ.
ചങ്ങാതിമാരെപ്പിരിഞ്ഞുവഴിതെറ്റി—
യങ്ങവിടെത്തനിച്ചെത്തിയമാതിരി!
എത്തിയദ്ദേവിമാർ മൂവരുമൊപ്പോഴേ—
യ്ക്കത്തൃണാകീർണ്ണമാം താഴ്വരത്താരയിൽ.
ദേവിമാർതൻ പദസ്പർശത്തിലൊന്നൊടേ
പൂവ്ടിട്ടുപോയി കർപ്പൂരത്തുളസികൾ!
എത്തിപ്പിടിച്ചാത്തു പുല്കിയക്കാലുകൾ
ഭഖ്റ്റ്യാദരത്താൽ കുതിരവാൽപ്പുല്ലുകൾ!
രണ്ടു വരിയായ് നിരന്നു പൊൻപൂവണി—
ച്ചെണ്ടിനാൽ താലമ്പിടിച്ചു ജമന്തികൾ.
നീരോളമാളും കനകപട്ടാംബരം
നീളെ നിലത്തു വിരിച്ചു മുക്കുറ്റികൾ!
തോരണം തൂക്കി തളിർച്ചില്ലകൾകൊണ്ടു
നേറം മുകളിലാ മുന്തിരിപ്പച്ചകൾ!
വെഞ്ചാമരം വീശിനിന്നു മണിത്തെന്നൽ
പഞ്ചമം പാടാന്തുടങ്ങീ കുയിലുകൾ!
നീലിച്ച പീലി വിടുർത്തി, മരക്കൊമ്പി—
ലാലവട്ടം പിടിച്ചാടി മയിലുകൾ!
ദേവിമാർതന്നെഴുറന്നള്ളത്തി, ലമ്മട്ടി—
ലാ വനം നല്കീ പ്രമോദപരർശനം.
ജ്യോതിർസ്വരൂപിണിമാരവർക്കാവിധ—
മാതിത്ഥ്യമേകിയിപ്പുണ്യഹിമാലയം.

അംബികേ, ഗംഗേ, മരിപ്പതിന്മുൻപു ഞാ—
നല്പിയന്നെമൊഴിയൊന്നു നീ കേൾക്കണേ!
ഹാ, മലർമാതിൻ ശിരസ്സിനു മീതെയായ്
വാർമുകിൽത്തങ്കവിമാനമൊന്നെത്തിനാൽ.
വെള്ളിച്ചിറകുമൊതുക്കിയതിനക—
ത്തുല്ലസിച്ചാനൊരു മഞ്ജുമരാളകം.
മുറ്റു, മവിടെ, യപ്പൊന്മുകിൽത്തേരിൽ നി—
ന്നിറ്റിറ്റുവീണിതമൃതകണികകൾ!
ആദ്യ, മദ്ദേവി, യെൻ നാഥനെക്ക,ണ്ടഭി—
വാദ്യശേഷം, പലതോതിത്തുടങ്ങിനാൾ!
രാജാധികാരം, ഭരണം, സുവിസ്തൃത—
രാജ്യം, നികുതി, പലതുമിതുവിധം.
ഏകുന്നതാണുതാ, നെന്നാഥനെന്നു ചൊ—
ന്നേവം കഥിക്കയായേടലർമങ്കയാൾ:

“കാടും, മലകളും, തോടും, തോടും, പുഴകളും
വാടികളും, പാലേ മേടും തൊടികളും,
തിങ്ങു,മസീമമാം സാമ്രാജ്യമണ്ഡലം—
തന്നാധിപത്യം നിനക്കു ഞാൻ നല്കുവൻ.
പച്ചപ്പുടവയുടുത്തുല്ലസിക്കുന്ന
നെൽച്ചെടിപ്പാടമൊരായിരമങ്ങനെ;
പൊന്നും നവരത്നജാലവും വെള്ളിയു—
മൊന്നും വിളയും കഹ്നികളൊട്ടങ്ങനെ;
ചുങ്ക,മാദായനികുതിയും, കപ്പവും
ചെങ്കോലു,മോരോ കരങ്ങളുമങ്ങനെ;
സാമന്തസേവനം, സാമ്രാജ്യവേതനം,
സാമർത്ഥ്യശക്തമാം സേനാഗണാവനം,
നാടും, നഗരവും, സ്വീപസമൂഹവും
നീടുറ്റ നാന തുറമുഖശ്രേണിയും;
ഉത്തുംഗഗോപുരപ്രാകാരപംക്തിയും
വിദ്രുമസ്വർണ്ണസുരമ്യഹർമ്മ്യങ്ങളും;
നല്കാം നിനക്കു ഞാൻ, നല്കാം നിനക്കു ഞാൻ
ചൊല്ക നീ, യപ്പൊങ്കനിയെനിക്കേകുമോ?”