കഷുത്തൃഡ്ഭവസുഖദു:ഖാദി സര്‍വവും
ചിത്തേവിചാരിക്കിലാത്മാവിനിലേ്‌ളതും
ഇത്ഥമുറച്ചു ഭജിക്കുന്നവരുടെ
ചിത്തം തവ സുഖവാസായ മന്ദിരം
യാതൊരുത്തന്‍ ഭവന്തം പരംചിദ്ഘനം
വേദസ്വരൂപമനന്തമേകം സതാം
വേദാന്തവേദമാദ്യം ജഗദ്കാരണം
നാദാന്തരൂപം പരബ്രഝമച്യുതം
സര്‍വഗുഹാശയത്വം സമസ്താധാരം
സര്‍വഗതം പരാത്മാനമലേപകം
വാസുദേവം വരദം വരേണ്യം ജഗ
ദ്വാസിനാമാത്മനാ കാണുന്നതും സദാ
തസ്യചിത്തേ ജനകാത്മജയാ സമം
നിസ്‌സംശയം വസിച്ചീടുക ശ്രീപതേ!
സന്തതാഭ്യാസദൃഢീകൃതചേതസാം
സന്തതം ത്വല്പാദസേവാരതാത്മനാം
അന്തര്‍ഗതനായ് വസിക്കനീ സീതയാ
ചിന്തിത ചിന്താമണേ! ദയാവാരിധേ!

വാല്മീകിയുടെ ആത്മകഥ

കര്‍ണാമൃതം തവ നാമമാഹാത്മ്യമോ
വര്‍ണിപ്പതിനാര്‍ക്കുമാവതുമല്‌ളലെ്‌ളാ.
ചിന്മയനായ നിന് നാമ മഹിമയാല്
ബ്രഝമുനിയായ് ചമഞ്ഞതു ഞാനെടോ.
ദുര്‍മ്മതി ഞാന് കിരാതന് മാരുമായ് പുരാ
നിര്‍മ്മദിയാദങ്ങള് ചെയ്‌തേന്‍ പലതരം
ജന്മമാത്ര ദ്വിജത്വം മുന്നമുള്ളതും
ബ്രഝകര്‍മ്മങ്ങളുമൊക്കെ വെടിഞ്ഞു ഞാന്‍
ശൂദ്രസമാചാര തല്പരനായൊരു
ശൂദ്രതരുണിയുമായ് വസിച്ചേന്‍ ചിരം.
പുത്രരേയും വളരെജ്ജനിപ്പിച്ചിതു
നിസ്ത്രപം ചോരന്മാരോടൂ കൂടെച്ചേര്‍ന്നു
നിത്യവും ചോരനായ് വില്‌ളുമമ്പും ധരി
ച്ചെത്ര ജന്തുക്കളെ കൊന്നേന്‍ ചതിച്ചു ഞാന്‍!
എത്രവസ്തു പറിച്ചേന്‍ ദ്വിജന്മാരോടുബ
മത്ര മുനീന്ദ്രവനത്തില്‍ നിന്നേകദാ.
സപ്തമുനികള്‍ വരുന്നതു കണ്ടുഞാന്‍