വൈകുവാനെന്തു മൂലം മമ നന്ദന!
വേഗേന തണ്ണിര്‍ തരിക നീ സാദരം.
ഇത്ഥമാകര്‍ണ്യ ഞാന്‍ ദമ്പദിമാര്‍ പദം
ഭക്ത്യാനമസ്‌കരിച്ചെത്രയും ഭീതനായ്
വൃത്താന്തമെലഌമറിയിച്ചിതന്നേരം
പുത്രനലഌയാദ്ധ്യാധിപനാകിയ
പൃഥ്വീവരന്‍ ഞാന്‍ ദശരഥനെന്നു പേര്‍.
രാത്രൌ വനാന്തേ മൃഗയാവിവശനായ്
ശാര്‍ദ്ദൂലമുഖ്യമൃഗങ്ങളെയും കൊന്നു
പാര്‍ത്തിരുന്നേന്‍ നദീതീരെ മൃഗാശയാ.
കുംഭത്തില്‍ നീരകം പുക്കുന്ന ശബ്ദം കേട്ടു
കുംഭിവീരന്‍ നിജ തുമ്പിക്കരം തന്നില്‍
അംഭസ്‌സു കൊള്ളുന്ന ശബ്ദമെന്നോര്‍ക്കയാ
ലമ്പയച്ചേനറിയാതെ,യതും ബലാല്‍
പുത്രനുകൊണ്ടനേരത്തു കരച്ചില്‍ കേ
ട്ടെത്രയും ഭീതനായ് തത്ര ചെന്നീടിനേന്‍.
ബാലനെക്കണ്ടു നമസ്‌കരിച്ചേനതു
മൂലമവനുമെന്നോടു ചൊലഌടിനാന്‍:
കര്‍മ്മമാത്രേ മമ വന്നതിതു തവ
ബ്രഝഹത്യാപാപമുണ്ടാകയിലഌതേ.
കണ്ണും പൊടിഞ്ഞു വയസ്‌സുമേറെപ്പുക്കു
പര്‍ണ്ണശാലാന്തേ വിശന്നു ദാ!ഹത്തൊടും
എന്നെയും പാര്‍ത്തിരിക്കും പിതാക്കന്മാര്‍ക്കു
തണ്ണീര്‍ കൊടുക്കയെന്നെന്നോടു ചൊലഌനാന്‍.
ഞാനതുകേട്ടുഴറ്റോടു വന്നേനിനി
ജ്ഞാ!നികളാം നിങ്ങളൊക്കെ ക്ഷമിക്കണം.
ശ്രീപാദപങ്കജമെന്നിയേ മറ്റിലഌ
പാപിയായോരടിയന്നവലംബനം
ജന്തുവിഷയ കൃപാവശന്മാരലേഌ
സന്തതം താപസപുംഗവന്മാര്‍ നിങ്ങള്‍.
ഇത്ഥമാകര്‍ണ്യ കരഞ്ഞു കരഞ്ഞവ
രേത്രയും ദു:ഖം കലര്‍ന്നു ചൊലഌടിനാര്‍:
പുത്രനെവിടെക്കിടക്കുന്നിതു ഭവാന്‍
ത്രൈതവ ഞങ്ങളെക്കൊണ്ടു പോയീടണം.
ഞാനതു കേട്ടവര്‍തമ്മെയെടുത്തതി
ദീനതയോടെ മകനുറ്റല്‍ കാട്ടിനേന്‍.
കഷ്ടമാഹന്ത! കഷ്ടം! കര്‍മ്മമെന്നവര്‍
തൊട്ടു തലോടി തനയശരീരവും.
പിന്നെപ്പലതരം ചൊലഌ വിലാപിച്ചു
ഖിന്നതയോടവരെന്നോടു ചൊലഌനാര്‍: