ഇത്തരമവള്‍ ചൊന്നതുകേട്ടു സംഭ്രമി
ച്ചുത്ഥാനവുംചെയ്തു കേകയപുത്രിയും
ഹിത്രമായൊരു ചാമീകരനൂപുരം.
ചിത്തമോദേന നല്കീടിനാളാദരാല്‍.
സന്തോഷമാര്‍ന്നിരിക്കുന്നകാലത്തിങ്ക
ലെന്തൊരു താപമുപാഗതമെന്നു നീ
ചൊല്‌ളുവാന്‍ കാരണം ഞാനരിഞ്ഞീലതി
നിലെ്‌ളാരവകാശമേതും നിരൂപിച്ചാല്‍.
എന്നുടെ രാമകുമാരനോളം പ്രിയ
മെന്നുള്ളിലാരെയുമില്‌ള മറ്റോര്‍ക്ക നീ.
അത്രയുമല്‌ള ഭരതനേക്കാള്‍ മമ
പുത്രനാം രാമനെ സ്‌നേഹമെനിക്കേറും
രാമനും കൌസല്യാദേവിയെക്കാളെന്നെ
പ്രേമമേറും നൂനമിലെ്‌ളാരു സംശയം.
ഭക്തിയും വിശ്വാസവും ബഹുമാനവു
മിത്ര മറ്റാരെയുമിലെ്‌ളന്നറിക നീ
നല്‌ള വസ്തുക്കളെനിക്കു തന്നേ മറ്റു
വല്‌ളവര്‍ക്കും കൊടുപ്പൂ മമ നന്ദനന്‍.
ഇഷ്ടമില്‌ളാതൊരു വാക്കു പറകയി
ലെ്‌ളാട്ടുമേ ഭേദമില്‌ളവനൊരിക്കലും.
അശ്രാന്തമെന്നെയത്രേ മടികൂടാതെ
ശുശ്രൂഷചെയ്തു ഞായം പരിപൂര്‍വ്വകം.
മൂഢേ! നിനക്കെന്തു രാമങ്കല്‍നിന്നൊരു
പേടിയുണ്ടാവാനവകാശമായതും
സര്‍വ്വജനപ്രിയനലേ്‌ളാ മമാത്മജന്‍
നിര്‍വ്വൈരമാനസന്‍ ശാന്തന്‍ ദയാപരന്‍!”

കേകയപുത്രിതന്‍ വാക്കു കേട്ടള
വാകുലചേതസാ പിന്നെയും ചൊല്‌ളിനാള്‍.
പാപേ മഹാഭയകാരണം കേള്‍ക്ക നീ
ഭൂപതി നിന്നെ വഞ്ചിച്ചതറിഞ്ഞീലേ?
ത്വല്‍പുത്രനായ ഭരതനേയും ബലാല്‍
തല്‍പ്രിയനായ ശത്രുഘ്‌നനേയും നൃപന്‍
മാതുലനെക്കാണ്‍മാന്നായയച്ചതും
ചേതസി കല്‍പ്പിച്ചുകൊണ്ടുതന്നേയിതു
രാജ്യാഭിഷേകം കൃതം രാമനെകിലോ
രാജ്യാനുഭൂതി സൌമിത്രിക്കു നിര്‍ണ്ണയം
ഭാഗ്യമത്രേ സുമിത്രയ്ക്കതുംകണ്ടു നിര്‍
ഭാഗ്യമായൊരു നീ ദാസിയായ് നിത്യവും
കൌസല്യതന്നെപ്പരിചരിച്ചീടുക.
കൌസല്യാനന്ദനന്തന്നെബ്ഭരതനും
സേവിച്ചുകൊണ്ടു പൊറുക്കെന്നതും വരും.
ഭാവിക്കയും വേണ്ട രാജത്വമേതുമേ,
നാട്ടില്‍നിന്നാട്ടിക്കളകിലുമൊരു
വാട്ടം വരാതെ വധിച്ചീടുകിലുമാം.
സാപത്‌ന്യജാതപരാഭവംകൊണ്ടുള്ള
താപവും പൂണ്ടു ധരണിയില്‍ വാഴ്കയില്‍!
നല്‌ള മരണമതിനില്‌ള സംശയം
കൊല്‌ളുവാന്‍ ഞാന്‍ തവ നല്‌ളതു കേള്‍ക്ക നീ.