ഭാസുരമായ ദൈവാസ്ത്രംകൊണ്ടു തടുക്കയാല്‍
തീക്ഷണമാമൈഷീകാസ്ത്രമെയ്തതു രഘുപതി
വൈഷ്ണവാസ്‌ത്രേണ കളഞ്ഞാശു മൂന്നമ്പുതന്നാല്‍
സാരഥിതന്നെക്കൊന്നു തുരഗങ്ങളെക്കൊന്നു
തേരുമെപേ്പരും പൊടിപെടുത്തു കളഞ്ഞപേ്പാള്‍
യാതുധാനാധിപതി ശൂലവും കൈക്കൊണ്ടതി
ക്രോധേന രഘുവരനോടടുത്തീടുന്നേരം 980
ഇന്ദ്രദൈവതമസ്ത്രമയച്ചോരളവു ചെ
ന്നിന്ദ്രാരിതലയറുത്തീടിനാന്‍ ജഗന്നാഥന്‍.
വീണിതു ലങ്കാനഗരോത്തരദ്വാരേ തല
തൂണി പുക്കിതു വന്നു ബാണവുമതുനേരം.
കണ്ടു രാക്ഷസരെല്‌ളാമാരുടെ തലയെന്നു
കുണ്ഠഭാവേന നിന്നു സംശയം തുടങ്ങിനാര്‍.
ഖരദൂഷണത്രിശിരാക്കളാം നിശാചര
വരരും പതിന്നാലായിരവും മരിച്ചിതു
നാഴിക മൂന്നേമുക്കാല്‍കൊണ്ടു രാഘവന്‍തന്നാ,
ലൂഴിയില്‍ വീണാളലേ്‌ളാ രാവണഭഗിനിയും. 990
മരിച്ച നിശാചരര്‍ പതിനാലായിരവും
ധരിച്ചാരലേ്‌ളാ ദിവ്യവിഗ്രഹമതുനേരം,
ജ്ഞാനവും ലഭിച്ചിതു രാഘവന്‍പോക്കല്‍നിന്നു
മാനസേ പുനരവരേവരുമതുനേരം
രാമനെ പ്രദക്ഷിണംചെയ്തുടന്‍ നമസ്‌കരി
ച്ചാമോദംപൂണ്ടു കൂപ്പിസ്തുതിച്ചാര്‍ പലതരംഃ
‘നമസ്‌തേ പാദാംബുജം രാമ! ലോകാഭിരാമ!
സമസ്തപാപഹരം സേവകാഭീഷ്ടപ്രദം.
സമസ്‌തേശ്വര! ദയാവാരിധേ! രഘുപതേ!
രമിച്ചീടണം ചിത്തം ഭവതി രമാപതേ! 1000
ത്വല്‍പാദാംബുജം നിത്യം ധ്യാനിച്ചു മുനിജന
മുത്ഭവമരണദുഃഖങ്ങളെക്കളയുന്നു
മുല്‍പാടു മഹേശനെത്തപസ്‌സുചെയ്തു സന്തോ
ഷിപ്പിച്ചു ഞങ്ങള്‍മുമ്പില്‍ പ്രത്യക്ഷനായനേരം
ഭഭേദവിഭ്രമം തീര്‍ത്തു സംസാരവൃക്ഷമൂല
ച്ഛേദനകുഠാരമായ് ഭവിക്ക ഭവാഭനിതി
പ്രാര്‍ത്ഥിച്ചു ഞങ്ങള്‍ മഹാദേവനോടതുമൂല
മോര്‍ത്തരുള്‍ചെയ്തു പരമേശ്വരനതുനേരം.