നാരീസേവയും ചെയ്തു കിടന്നീടെല്‌ളായ്‌പോഴും.
കേട്ടതില്‌ളയോ ഖരദൂഷണത്രിശിരാക്കള്‍
കൂട്ടമേ പതിന്നാലായിരവും മുടിഞ്ഞതും?
പ്രഹരാര്‍ദ്ധേന രാമന്‍ വേഗേന ബാണഗണം
പ്രഹരിച്ചൊടുക്കിനാനെന്തൊരു കഷ്ടമോര്‍ത്താല്‍.” 1080
എന്നതു കേട്ടു ചോദിച്ചീടിനാന്‍ ദശാനന
നെന്നോടു ചൊല്‌ളീ’ടേവന്‍ രാമനാകുന്നതെന്നും
എന്തൊരുമൂലമവന്‍ കൊല്‌ളുവാനെന്നുമെന്നാ
ലന്തകന്‍തനിക്കു നല്കീടുവനവനെ ഞാന്‍.’
സോദരി ചൊന്നാളതുകേട്ടു രാവണനോടു
‘യാതുധാനാധിപതേ! കേട്ടാലും പരമാര്‍ത്ഥം.
ഞാനൊരുദിനം ജനസ്ഥാനദേശത്തിങ്കല്‍ നി
ന്നാനന്ദംപൂണ്ടു താനേ സഞ്ചരിച്ചീടുംകാലം
കാനനത്തൂടെ ചെന്നു ഗൗതമീതടം പുക്കേന്‍;
സാനന്ദം പഞ്ചവടി കണ്ടു ഞാന്‍ നില്ക്കുന്നേരം. 1090
ആശ്രമത്തിങ്കല്‍ തത്ര രാമനെക്കണ്ടേന്‍ ജഗ
ദാശ്രയഭൂതന്‍ ജടാവല്ക്കലങ്ങളും പൂണ്ടു
ചാപബാണങ്ങളോടുമെത്രയും തേജസേ്‌സാടും
താപസവേഷത്തോടും ധര്‍മ്മദാരങ്ങളോടും
സോദരനായീടുന്ന ലക്ഷമണനോടുംകൂടി
സ്‌സാദരമിരിക്കുമ്പോളടുത്തുചെന്നു ഞാനും.
ശ്രീരാമോത്സംഗേ വാഴും ഭാമിനിതന്നെക്കണ്ടാല്‍
നാരികളവ്വണ്ണം മറ്റില്‌ളലേ്‌ളാ ലോകത്തിങ്കല്‍.
ദേവഗന്ധര്‍വ്വനാഗമാനുഷനാരിമാരി
ലേവം കാണ്‍മാനുമില്‌ള കേള്‍പ്പാനുമില്‌ള നൂനം. 1100
ഇന്ദിരാദേവിതാനും ഗൗരിയും വാണിമാതു
മിന്ദ്രാണിതാനും മറ്റുള്ളപ്‌സരസ്ത്രീവര്‍ഗ്ഗവും
നാണംപൂണ്ടൊളിച്ചീടുമവളെ വഴിപോലെ
കാണുമ്പോളനംഗനും ദേവതയവളലേ്‌ളാ.
തല്‍പതിയാകും പുരുഷന്‍ ജഗല്‍പതിയെന്നു
കല്‍പിക്കാം വികല്‍പമില്‌ളല്‍പവുമിതിനിപേ്പാള്‍.
ത്വല്‍പത്‌നിയാക്കീടുവാന്‍ തക്കവളവളെന്നു
കല്‍പിച്ചുകൊണ്ടിങ്ങു പോന്നീടുവാനൊരുമ്പെട്ടേന്‍.
മല്‍കുചനാസാകര്‍ണ്ണച്ഛേദനം ചെയ്താനപേ്പാള്‍
ലക്ഷമണന്‍ കോപത്തോടെ രാഘവനിയോഗത്താല്‍. 1110