ഹംസപദങ്ങള്‍ മറന്നു ചമയുന്നു
മേല്‍പോട്ടുമാശു കീഴ്‌പോട്ടും ഭ്രമിച്ചതി
താല്‍പര്യവാന്‍ പുണ്യപാപാത്മകഃസ്വയം
‘എത്രയും പുണ്യങ്ങള്‍ ചെയ്‌തേന്‍ വളരെ ഞാന്‍
വിത്താനുരൂപേണ യജ്ഞദാനാദികള്‍
ദുര്‍ഗ്ഗതി നീക്കിസ്‌സുഖിച്ചു വസിക്കണം
സ്വര്‍ഗ്ഗം ഗമി’ച്ചെന്നു കല്‍പ്പിച്ചിരിക്കവേ
മൃത്യു ഭവിച്ചു സുഖിച്ചു വാഴും വിധൗ
ഉത്തമാംഗം കൊള്ളവീഴുമധോഭുവി
പുണ്യമൊടുങ്ങിയാലിന്ദുതന്മണ്ഡലേ
ചെന്നു പതിച്ചു നീഹാരസമേതനായ്
ഭൂമൗ പതിച്ചു ശാല്യാദികളായ്’വി
ച്ചാമോദമുള്‍ക്കൊണ്ടു വാഴും ചിരതരം
പിന്നെപ്പുരുഷന്‍ ഭുജിയ്ക്കുന്ന ഭോജ്യങ്ങള്‍
തന്നെ ചതുര്‍വിധമായ് ഭവിയ്ക്കും ബലാല്‍
എന്നതിലൊന്നു രേതസ്‌സായ് ചമഞ്ഞതു
ചെന്നു സീമന്തിനിയോനിയിലായ്‌വരും
യോനിരക്തത്തോടു സംയുക്തമായ്‌വന്നു
താനേ ജരായുപരിവേഷ്ടിതവുമാം
ഏകദിനേന കലര്‍ന്നു കലലമാ
മേകീഭവിച്ചാലതും പിന്നെ മെല്‌ളവെ
പഞ്ചരാത്രം കൊണ്ടു ബുദ്ബുദാകാരമാം
പഞ്ചദിനം കൊണ്ടു പിന്നെ യഥാക്രമം
മാംസപേശിത്വം ഭവിക്കുമതിന്നതു
മാസാര്‍ദ്ധകാലേന പിന്നെയും മെല്‌ളവേ
പേശിരുധിരപരിപ്‌ളുതമായ്‌വരു
മാശു തസ്യാമങ്കുരോല്‍പത്തിയും വരും
പിന്നെയൊരു പഞ്ചവിംശതി രാത്രിയാല്‍
പിന്നെയൊരു മൂന്നുമാസേന സന്ധിക
ളംഗങ്ങള്‍തോറും ക്രമേണ ഭവിച്ചിടു
മംഗുലീജാലവും നാലുമാസത്തിനാല്‍
ദന്തങ്ങളും നഖപംക്തിയും ഗുഹ്യവും
സന്ധിയ്ക്കും നാസികാകര്‍ണ്ണനേത്രങ്ങളും
പഞ്ചമാസംകൊണ്ടു, ഷഷ്ഠമാസേ പുനഃ
കിഞ്ചനപോലും പിഴയാതെ ദേഹിനാം
കര്‍ണ്ണയോഃ ഛിദ്രം ഭവിയ്ക്കുമതിസ്ഫുടം
പിന്നെ മേഡ്രോപസ്ഥനാഭിപായുക്കളും
സപ്തമേ മാസി ഭവിയ്ക്കും പുനരുടന്‍
ഗുപ്തമായോരു ശിരഃകേശരോമങ്ങള്‍
അഷ്ടമേ മാസി ഭവിയ്ക്കും പുനരപി
പുഷ്ടമായീടും ജഠരസ്ഥലാന്തരേ
ഒന്‍പതാം മാസേ വളരും ദിനംപ്രതി
കമ്പം കരചരണാദികള്‍ക്കും വരും
പഞ്ചമേമാസി ചൈതന്യവാനായ് വരു
മഞ്ജസാ ജീവന്‍ ക്രമേണ ദിനേ ദിനേ
നാഭിസൂത്രാല്‍പരന്ധ്രേണ മാതാവിനാല്‍
സാപേക്ഷമായ ഭുക്താന്നരസത്തിനാല്‍
വര്‍ദ്ധതേ ഗര്‍ഭഗമായ പിണ്ഡം മുഹുര്‍
മൃത്യു വരാ നിജ കര്‍മ്മബലത്തിനാല്‍
പൂര്‍വ്വജന്മങ്ങളും കാമങ്ങളും നിജം
സര്‍വ്വകാലം നിരൂപിച്ചു നിരൂപിച്ചു
ദുഃഖിച്ചു ജാഠരവഹ്നിപ്രതപ്തനായ്ബ
താല്‍ക്കാരണങ്ങള്‍ പറഞ്ഞു തുടങ്ങിനാന്‍
‘പത്തുനൂറായിരം യോനികളില്‍ ജനി
ച്ചെത്ര കര്‍മ്മങ്ങളനുഭവിച്ചേനഹം
പുത്രദാരാര്‍ത്ഥബന്ധുക്കള്‍ സംബന്ധവു
മെത്രനൂറായിരം കോടി കഴിഞ്ഞിതു
നിത്യ കുടുംബഭരണൈകസക്തനായ്
വിത്തമന്യായമായാര്‍ജ്ജിച്ചിതന്വഹം
വിഷ്ണുസ്മരണവും ചെയ്തുകൊണ്ടീല ഞാന്‍
കൃഷ്ണ കൃഷ്‌ണേതി ജപിച്ചീലൊരിക്കലും
തഫലമെല്‌ളമനുഭവിച്ചീടുന്നി