തിപേ്പാളിവിടെക്കിടന്നു ഞാനിങ്ങനെ
ഗര്‍ഭപാത്രത്തില്‍നിന്നെന്നു ബാഹ്യസ്ഥലേ
കെല്‍പേ്പാടെനിയ്ക്കു പുറപെ്പട്ടുകൊള്ളാവൂ?
ദുഷ്‌കര്‍മ്മമൊന്നുമേ ചെയ്യുന്നതില്‌ള ഞാന്‍
സര്‍കര്‍മ്മജാലങ്ങള്‍ ചെയ്യുന്നതേയുള്ളു.
നാരായണസ്വാമിതന്നെയൊഴിഞ്ഞു മ
റ്റാരെയും പൂജിക്കയില്‌ള ഞാനെന്നുമേ
ഇത്യാദി ചിന്തിച്ചു ചിന്തിച്ചു ജീവനും
ഭക്ത്യാ ഭഗവല്‍സ്തുതി തുടങ്ങീടിനാന്‍
പത്തുമാസം തികയും വിധൗ ഭൂതലേ
ചിത്തതാപേന പിറക്കും വിധിവശാല്‍
സൂതിവാതത്തിന്‍ ബലത്തിനാല്‍ ജീവനും
ജാതനാം യോനിരന്ധ്രേണ പീഡാന്വിതം
പാല്യമാനോപി മാതാപിതാക്കന്മാരാല്‍
ബാല്യാദി ദുഃഖങ്ങളെന്തു ചൊല്‌ളാവതും?
യൗവനദുഃഖവും വാര്‍ദ്ധക്യദുഃഖവും
സര്‍വ്വവുമോര്‍ത്തോളമേതും പൊറാ സഖേ!
നിന്നാലനുഭൂതമായുള്ളതെന്തിനു
വര്‍ണ്ണിച്ചു ഞാന്‍ പറയുന്നു വൃഥാ ബലാല്‍?
ദേഹോഹമെന്നുള്ള ഭാവനയാ മഹാ
മോഹേന സൗഖ്യദുഃഖങ്ങളുണ്ടാകുന്നു
ഗര്‍ഭവാസാദി ദുഃഖങ്ങളും ജന്തുവര്‍
ഗേ്ഗാത്ഭവനാശവും ദേഹമൂലം സഖേ!
സ്ഥൂലസൂക്ഷ്മാത്മകദേഹദ്വയാല്‍ പരം
മേലേയിരിപ്പതാത്മാ പരന്‍ കേവലന്‍
ദേഹാദികളില്‍ മമത്വമുപേക്ഷിച്ചു
മോഹമകന്നാത്മജ്ഞാനിയായ് വാഴ്കനീ
ശുദ്ധം സദാ ശാന്തമാത്മാനമവ്യയം
ബുദ്ധം പരബ്രഝമാനന്ദമദ്വയം
സത്യം സനാതനം നിത്യം നിരുപമം
തത്ത്വമേകം പരം നിര്‍ഗ്ഗുണം നിഷ്‌കളം
സച്ചിന്മയം സകലാത്മകമീശ്വര
മച്യുതം സര്‍വ്വജഗന്മയം ശാശ്വതം
മായാവിനിര്‍മ്മുകതമെന്നറിയുന്നേരം
മായാവിമോഹമകലുമെല്‌ളാവനും
പ്രാബ്ധകര്‍മ്മവേഗാനുരൂപം ഭുവി
പാരമാര്‍ത്ഥ്യാത്മനാ വാഴുക നീ സഖേ!
മറ്റൊരുപദേശവും പറയാം തവ
ചെറ്റു ദുഃഖം മനക്കാമ്പിലുണ്ടാകൊലാ
ത്രേതായുഗേ വന്നു നാരായണന്‍ ഭുവി
ജാതനായീടും ദശരഥപുത്രനായ്
നക്തഞ്ചരേന്ദ്രനെ നിഗ്രഹിച്ചന്‍പോടു
ഭക്തജനത്തിനു മുക്തി വരുത്തുവാന്‍
ദണ്ഡകാരണ്യത്തില്‍ വാഴും വിധൗ ബലാല്‍
ചണ്ഡനായുള്ള ദശാസ്യനാം രാവണന്‍
പുണ്ഡരീകോത്ഭൂതയാകിയ സീതയെ
പണ്ഡിതന്മാരായ രാമസൗമിത്രികള്‍
വേര്‍പെട്ടിരിക്കുന്ന നേരത്തു വന്നു ത
ന്നാപത്തിനായ്ക്കട്ടുകൊണ്ടുപോം മായയാ
ലങ്കയില്‍ കൊണ്ടുവച്ചീടും ദശാന്തരേ
പങ്കജലോചനയെത്തിരഞ്ഞീടുവാന്‍
മര്‍ക്കടരാജനിയോഗാല്‍ കപികുലം
ദക്ഷിണവാരിധി തീരദേശേ വരും
തത്ര സമാഗമം നിന്നോടു വാനരര്‍
ക്കെത്തുമൊരു നിമിത്തേന നിസ്‌സംശയം
എന്നാലവരോടു ചൊല്‌ളിക്കൊടുക്ക നീ
തന്വംഗി വാഴുന്ന ദേശം ദയാവശാല്‍
അപേ്പാള്‍ നിനക്കു പക്ഷങ്ങള്‍ നവങ്ങളാ
യുത്ഭവിച്ചീടുമതിനില്‌ള സംശയം’
എന്നെപ്പറഞ്ഞു ബോധിപ്പിച്ചിതിങ്ങനെ
മുന്നം നിശാകരനായ മഹാമുനി
വന്നതു കാണ്‍മിന്‍ ചിറകുകള്‍ പുത്തനാ