മാനിയാം ദശാനനഭൃത്യന്മാരാകും യാതു
ധാനവീരന്മാരോടു യുദ്ധം ചെയ്‌വതിന്നോരോ
കാനനഗിരിഗുഹാദ്വാരവൃക്ഷങ്ങള്‍തോറും
വാനരപ്രവരന്മാരായേതും വൈകിടാതെ.''
സുത്രാമാദികളോടു പത്മസംഭവന്‍ നിജ
ഭര്‍ത്തൃശാസനമരുള്‍ചെയ്തുടന്‍ കൃതാര്‍ത്ഥനായ്
സത്യലോകവും പുക്കു സത്വരം ധരിത്രിയു
മസ്തസന്താപമതിസ്വസ്ഥയായ് മരുവിനാള്‍.
തല്‍ക്കാലേ ഹരിപ്രമുഖന്മാരാം വിബുധന്മാ
രൊക്കവേ ഹരിരൂപധാരികളായാരലേ്‌ളാ. 510
മാനുഷഹരിസഹായാര്‍ത്ഥമായ് തതസ്തതോ
മാനുഷഹരിസമവേഗവിക്രമത്തോടെ
പര്‍വതവൃകേ്ഷാപലയോധികളായുന്നത
പര്‍വതതുല്യശരീരന്മാരായനാരതം
ഈശ്വരം പ്രതീക്ഷമാണന്മാരായ് പ്‌ളവഗവൃ
ന്ദേശ്വരന്മാരും ഭൂവി സുഖിച്ചു വാണാരലേ്‌ളാ.

പുത്രലാഭാലോചന

അമിതഗുണവാനാം നൃപതി ദശരഥ
നമലനയോദ്ധ്യാധിപതി ധര്‍മ്മാത്മാ വീരന്‍
അമരകുലവരതുല്യനാം സത്യപരാ
ക്രമനംഗജസമന്‍ കരുണാരത്‌നാകരന്‍ 520
കൌസല്യാദേവിയോടും ഭര്‍ത്തൃശ്രുശ്രൂഷയ്‌ക്കേറ്റം
കൌശല്യമേറീടും കൈകേയിയും സുമിത്രയും
ഭാര്യമാരിവരോടും ചേര്‍ന്നു മന്ത്രികളുമായ്
കാര്യാകാര്യങ്ങള്‍ വിചാരിച്ചു ഭൂതലമെല്‌ളാം
പരിപാലിക്കുംകാലമനപത്യത്വം കൊണ്ടു
പരിതാപേന ഗുരുചരണാംബുജദ്വയം
വന്ദനംചെയ്തു ചോദിച്ചീടിനാ'നെന്തു നല്‌ളൂ
നന്ദനന്മാരുണ്ടാവാനെന്നരുള്‍ചെയ്തീടണം.
പുത്രന്മാരില്‌ളായ്കയാലെനിക്കു രാജ്യാദിസ
മ്പത്തു സര്‍വവും ദുഃഖപ്രദമെന്നറിഞ്ഞാലും.' 530
വരിഷ്ഠതപോധനന്‍ വസിഷ്ഠനതു കേട്ടു
ചിരിച്ചു ദശരഥനൃപനോടരുള്‍ചെയ്തുഃ
'നിനക്കു നാലു പുത്രന്മാരുണ്ടായ്‌വരുമതു
നിനച്ചു ഖേദിക്കേണ്ട മനസി നരപതേ!
വൈകാതേ വരുത്തേണമൃശ്യശൃംഗനെയിപേ്പാള്‍
ചെയ്ക നീ ഗുണനിധേ! പുത്രകാമേഷ്ടികര്‍മ്മം.''
2
അശ്വമേധവും പുത്രകാമേഷ്ടിയും

തന്നുടെ ഗുരുവായ വസിഷ്ഠനിയോഗത്താല്‍
മന്നവന്‍ വൈഭാണ്ഡകന്‍തന്നെയും വരുത്തിനാന്‍.
ശാലയും പണിചെയ്തു സരയൂതീരത്തിങ്കല്‍
ഭൂലോകപതി യാഗം ദീക്ഷിച്ചാനതുകാലം. 540
അശ്വമേധാനന്തരം താപസന്മാരുമായി
വിശ്വനായക സമനാകിയ ദശരഥന്‍
വിശ്വനായകനവതാരംചെയ്‌വതിനായി
വിശ്വാസഭകതിയോടും പുത്രകാമേഷ്ടികര്‍മ്മം
ഋശ്യശൃംഗനാല്‍ ചെയ്യപെ്പട്ടൊരാഹൂതിയാലേ
വിശ്വദേവതാഗണം തൃപ്തമായതുനേരം
ഹേമപാത്രസ്ഥമായ പായസത്തൊടുംകൂടി
ഹോമകുണ്ഡത്തില്‍നിന്നു പൊങ്ങിനാന്‍ വഹ്നിദേവന്‍.
'താവകം പുത്രീയമിപ്പായസം കൈക്കൊള്‍ക നീ
ദേവനിര്‍മ്മിത'മെന്നു പറഞ്ഞു പാവകനും 550