ഉഗ്രമാം തപസെ്‌സാടുമിരിക്കും ശിലാരൂപ
മഗ്രേ കാണ്‍കെന്നു കാട്ടിക്കൊടുത്തു മുനിവരന്‍.
ശ്രീപാദാംബുജം മെലേ്‌ള വച്ചിതു രാമദേവന്‍
ശ്രീപതി രഘുപതി സല്‍പതി ജഗല്‍പതി.
രാമോഹമെന്നു പറഞ്ഞാമോദം പൂണ്ടുനാഥന്‍
കോമളരൂപന്‍ മുനിപത്‌നിയെ വണങ്ങിനാന്‍.
അന്നേരം നാഥന്‍തന്നെക്കാണായിതഹല്യയ്ക്കും
വന്നൊരാനന്ദമേതും ചൊല്‌ളാവതല്‌ളയലേ്‌ളാ.
താപസശ്രേഷ്ഠനായ കൌശികമുനിയോടും
താപസഞ്ചയം നീങ്ങുമാറു സോദരനോടും. 1080
ശാപനാശനകരനായൊരു ദേവന്‍തന്നെ
ച്ചാപബാണങ്ങളോടും പീതമാം വസ്ത്രത്തോടും
ശ്രീവത്സവത്സത്തോടും സുസ്മിതവക്ര്തത്തോടും
ശ്രീവാസാംബുജദലസന്നിഭനേത്രത്തോടും
വാസവനീലമണിസങ്കാശഗാത്രത്തോടും
വാസവാദ്യമരൌഘവന്ദിതപാദത്തോടും
പത്തുദിക്കിലുമൊക്കെ നിറഞ്ഞ കാന്തിയോടും
ഭക്തവത്സലന്‍തന്നെക്കാണായിതഹല്യയ്ക്കും.
തന്നുടെ ഭര്‍ത്താവായ ഗൌതമതപോധനന്‍
തന്നോടു മുന്നമുരചെയ്തതുമോര്‍ത്താളപേ്പാള്‍. 1090
നിര്‍ണ്ണയം നാരായണന്‍താനിതു ജഗന്നാഥ
നര്‍ണേ്ണാജവിലോചനന്‍ പത്മജാമനോഹരന്‍
ഇത്ഥമാത്മനി ചിന്തിച്ചുത്ഥാനംചെയ്തു ഭക്ത്യാ
സത്വരമര്‍ഘ്യാദികള്‍കൊണ്ടു പൂജിച്ചീടിനാള്‍.
സന്തോഷാശ്രുക്കളൊഴുകീടും നേത്രങ്ങളോടും
സന്താപം തീര്‍ന്നു ദണ്ഡനമസ്‌കാരവും ചെയ്താള്‍.
ചിത്തകാമ്പിങ്കലേറ്റം വര്‍ദ്ധിച്ച ഭക്തിയോടു
മുത്ഥാനംചെയ്തു മുഹുരഞ്ജലിബന്ധത്തോടും
വ്യക്തമായൊരു പുളകാഞ്ചിതദേഹത്തോടും
വ്യക്തമല്‌ളാതെ വന്ന ഗദ്ഗദവര്‍ണ്ണത്തോടും. 1100
അദ്വയനായൊരനാദ്യസ്വരൂപനെക്കണ്ടു
സദ്യോജാതാനന്ദാബ്ധിമഗ്‌നയായ് സ്തുതിചെയ്താള്‍

അഹല്യാസ്തുതി

ഞാനഹോ കൃതാര്‍ത്ഥയായേന്‍ ജഗന്നാഥ! നിന്നെ
ക്കാണായ്‌വന്നതുമൂലമത്രയുമല്‌ള ചൊല്‌ളാം.
പത്മജരുദ്രാദികളാലപേക്ഷിതം പാദ
പത്മസംലഗ്‌നപാംസുലേശമിന്നെനിക്കലേ്‌ളാ
സിദ്ധിച്ചു ഭവല്‍പ്രസാദാതിരേകത്താലതി
ന്നെത്തുമോ ബഹുകല്‍പകാലമാരാധിച്ചാലും?
ചിത്രമെത്രയും തവ ചേഷ്ടിതം ജഗല്‍പതേ!
മര്‍ത്ത്യഭാവേന വിമോഹിപ്പിച്ചിടുന്നിതേവം. 1110