അല്‌ളായ്കില്‍ കൂട്ടത്തോടെ സംഹരിച്ചീടുന്നതു
ണ്ടില്‌ള സന്ദേഹമെനിക്കെന്നതും ധരിച്ചാലും
ക്ഷത്രിയകുലാന്തകന്‍ ഞാനെന്നതറിഞ്ഞീലേ?
ശത്രുത്വം നമ്മില്‍ പണ്ടുപണ്ടേയുണ്ടെന്നോര്‍ക്ക നീ”.
രേണുകാത്മജനേവം പറഞ്ഞോരന്തരം
കേ്ഷാണിയും പാരമൊന്നു വിറച്ചു ഗിരികളും
അന്ധകാരം കൊണ്ടൊക്കെ മറഞ്ഞു ദിക്കുകളും
സിന്ധുവാരിയുമൊന്നു കലങ്ങി മറിഞ്ഞിതു.
എന്തോന്നുവരുന്നിതെന്നോര്‍ത്തു ദേവാദികളും
ചിന്തപൂണ്ടുഴന്നിതു താപസവരന്മാരും
പംക്തിസ്യന്ദനന്‍ ഭീതികൊണ്ടു വേപഥപൂണ്ടു,
സന്താപമുണ്ടായ് വന്നു വിരിഞ്ചതനയനും.
മുഗ്ദഭാവവുംപൂണ്ടു രാമനാം കുമാരനും
ക്രുദ്ധനാം പരശുരാമന്‍തന്നോടരുള്‍ ചെയ്തു:
”ചൊലെ്‌ളഴും മഹാനുഭാവന്മാരാം പ്രൗഢാത്മാക്കള്‍
വല്‌ളാതെ ബാലന്മാരോടിങ്ങനെ തുടങ്ങിയാല്‍
ആശ്രയമവര്‍ക്കെന്തോന്നുള്ളതു തപോനിധേ!
സ്വാശ്രമകുലധര്‍മ്മമെങ്ങനെ പാലിക്കുന്നു?
നിന്തിരുവടിതിരുവുള്ളത്തിലേറുന്നതി
ന്നന്തരമുണ്ടോ പിന്നെ വരുന്നു നിരൂപിച്ചാല്‍?
അന്ധനായിരിപെ്പാരു ബാലകനുണ്ടോ ഗുണ
ബന്ധനം ഭവിക്കുന്നു സന്തതം ചിന്തിച്ചാലും.
ക്ഷത്രിയകുലത്തിങ്കലുത്ഭവിക്കയും ചെയ്‌തേന്‍
ശസ്ത്രാസ്ത്രപ്രയോഗസാമര്‍ത്ഥ്യമില്‌ളലേ്‌ളാതാനും.
ശത്രുമിത്രോദാസീനഭേദവുമെനിക്കില്‌ള
ശത്രുസംഹാരംചെയ്‌വാന്‍ ശക്തിയുമില്‌ളലേ്‌ളാ.
അന്തകാന്തകന്‍പോലും ലംഘിച്ചീടുന്നതല്‌ള
നിന്തിരുവടിയുടെ ചിന്തിത,മതുമൂലം
വില്‌ളിങ്ങുതന്നാലും ഞാനാകിലോ കുലച്ചീടാ
മലെ്‌ളങ്കില്‍ തിരുവുള്ളക്കേടുമുണ്ടാകവേണ്ട.”