രാഘവനതുകാലമേകദാ കൌതൂഹലാല്‍
വേഗമേറീടുന്നൊരു തുരഗരത്‌നമേറി
പ്രാണസമ്മിതനായ ലക്ഷ്മണനോടും ചേര്‍ന്നു
ബാണതൂണീരഖഡ്ഗാദ്യായുധങ്ങളുംപൂണ്ട്
കാനനദേശേ നടന്നീടിനാന്‍ നായാട്ടിനാ
യ്ക്കാണായ ദുഷ്ടമൃഗസഞ്ചയം കൊലചെയ്താന്‍.
ഹരിണഹരികരികരടിഗിരികിരി
ഹരിശാര്‍ദ്ദൂലാദികളമിതവന്യമൃഗം
വധിച്ചു കൊണ്ടുവന്നു ജനകന്‍കാല്‍ക്കല്‍വച്ചു
വിധിച്ചവണ്ണം സമസ്‌കരിച്ചു വണങ്ങിനാന്‍. 780
നിത്യവുമുഷസ്യുഷസ്യുത്ഥായകുളിച്ചൂത്തു
ഭക്തികൈക്കൊണ്ടു സന്ധ്യാവന്ദനം ചെയ്തശേഷം
ജനകജനനിമാര്‍ചരണാംബുജം വന്ദി
ച്ചനുജനോടു ചേര്‍ന്നു പൌരകാര്യങ്ങളെല്‌ളാം
ചിന്തിച്ചു ദണ്ഡനീതിനീങ്ങാതെ ലോകം തങ്കല്‍
സന്തതം രഞ്ജിപ്പിച്ചു ധര്‍മ്മപാലനംചെയ്തു
ബന്ധുക്കളോടും ഗുരുഭൂതന്മാരോടും ചേര്‍ന്നു
സന്തുഷ്ടാത്മനാ മൃഷ്ടഭോജനം കഴിച്ചഥ
ധര്‍മ്മശാസ്ത്രാദിപുരാണേതിഹാസങ്ങള്‍ കേട്ടു
നിര്‍മ്മലബ്രഹ്മാനന്ദലീനചേതസാ നിത്യം 790
പരമന്‍ പരാപരന്‍ പരബ്രഹ്മാഖ്യന്‍ പരന്‍
പുരുഷന്‍ പരമാത്മാ പരമാനന്ദമൂര്‍ത്തി
ഭൂമിയില്‍ മനുഷ്യനായവതാരംചെയ്‌തേവം
ഭൂമിപാലകവൃത്തി കൈക്കൊണ്ടു വാണീടിനാന്‍.
ചേതസാ വിചാരിച്ചുകാണ്കിലോ പരമാര്‍ത്ഥ
മേതുമേ ചെയ്യുന്നോന,ല്‌ളില്‌ളലേ്‌ളാ വികാരവും
ചിന്തിക്കില്‍ പരിണാമമില്‌ളാതൊരാത്മാനന്ദ
മെന്തൊരു മഹാമായാവൈഭവം ചിത്രം! ചിത്രം!
വിശ്വാമിത്രന്റെ യാഗരക്ഷ
അക്കാലം വിശ്വാമിത്രനാകിയ മുനികുല
മുഖ്യനുമയോദ്ധ്യയ്ക്കാമ്മാറെഴുന്നളളീടിനാന്‍, 800
രാമനായവനിയില്‍ മായയാ ജനിച്ചൊരു
കോമളമായ രൂപംപൂണ്ടൊരു പരാത്മാനം
സത്യജ്ഞാനാനന്താനന്ദാമൃതം കണ്ടുകൊള്‍വാന്‍
ചിത്തത്തില്‍ നിറഞ്ഞാശു വഴിഞ്ഞ ഭക്തിയോടെ.
കൌശികന്‍തന്നെക്കണ്ടു ഭൂപതി ദശരഥ
നാശു സംഭ്രമത്തോടും പ്രത്യുത്ഥാനവുംചെയ്തു
വിധിനന്ദനനോടും ചെന്നെതിരേറ്റു യഥാ
വിധി പൂജയും ചെയ്തു വന്ദിച്ചുനിന്നു ഭക്ത്യാ
സസ്മിതം മുനിവരന്‍തന്നോടു ചൊല്‌ളീടിനാന്‍ഃ
'അസ്മജ്ജന്മവുമിന്നു വന്നിതു സഫലമായ്. 810
നിന്തിരുവടിയെഴുന്നളളിയമൂലം കൃതാ
ര്‍ത്ഥാന്തരാത്മാവായിതു ഞാനിഹ തപോനിധേ!
ഇങ്ങനെയുളള നിങ്ങളെഴുന്നളളീടും ദേശം
മംഗലമായ്‌വന്നാശു സമ്പത്തും താനേ വരും.
എന്തോന്നു ചിന്തിച്ചെഴുന്നളളിയതെന്നുമിപേ്പാള്‍
നിന്തിരുവടിയരുള്‍ചെയ്യേണം ദയാനിധേ!
എന്നാലാകുന്നതെല്‌ളാം ചെയ്‌വേന്‍ ഞാന്‍ മടിയാതെ
ചൊന്നാലും പരമാര്‍ത്ഥം താപസകുലപതേ!''
വിശ്വാമിത്രനും പ്രീതനായരുള്‍ചെയ്തീടിനാന്‍
വിശ്വാസത്തോടു ദശരഥനോടതുനേരംഃ 820