ശ്രീമഹാദേവന്‍തന്നെ വച്ചിരിക്കുന്നു പുരാ
ഭൂമിപാലേന്ദ്രന്മാരാലര്‍ച്ചിതമനുദിനം.
കേ്ഷാണിപാലേന്ദ്രകുലജാതനാകിയ ഭവാന്‍
കാണണം മഹാസത്വമാകിയ ധനൂരത്‌നം.''
താപസേന്ദ്രന്മാരോടുമീവണ്ണമരുള്‍ചെയ്തു
ഭൂപതിബാലന്മാരും കൂടെപേ്പായ് വിശ്വാമിത്രന്‍
പ്രാപിച്ചു ഗംഗാതീരം ഗൌതമാശ്രമം തത്ര
ശോഭപൂണ്ടൊരു പുണ്യദേശമാനന്ദപ്രദം
ദിവ്യപാദപലതാകുസുമഫലങ്ങളാല്‍
സര്‍വമോഹനകരം ജന്തുസഞ്ചയഹീനം
കണ്ടു കൌതുകംപൂണ്ടു വിശ്വാമിത്രനെ നോക്കി 980
പ്പുണ്ഡരീകേക്ഷണനുമീവണ്ണമരുള്‍ചെയ്തുഃ
'ആശ്രമപദമിദമാര്‍ക്കുളള മനോഹര
മാശ്രയയോഗ്യം നാനാജന്തുസംവീതംതാനും.
എത്രയുമാഹ്‌ളാദമുണ്ടായിതു മനസി മേ
തത്ത്വമെന്തെന്നതരുള്‍ചെയ്യേണം തപോനിധേ!''

അഹല്യാമോക്ഷം

എന്നതുകേട്ടു വിശ്വാമിത്രനുമുരചെയ്തു
പന്നഗശായി പരന്‍തന്നോടു പരമാര്‍ത്ഥം:
'കേട്ടാലും പുരാവൃത്തമെങ്കിലോ കുമാര! നീ
വാട്ടമില്‌ളാത തപസ്‌സുളള ഗൌതമമുനി 990
ഗംഗാരോധസി നലേ്‌ളാരാശ്രമത്തിങ്കലത്ര
മംഗലം വര്‍ദ്ധിച്ചീടും തപസാ വാഴുംകാലം
ലോകേശന്‍ നിജസുതയായുളേളാരഹല്യയാം
ലോകസുന്ദരിയായി ദിവ്യകന്യകാരത്‌നം
ഗൌതമമുനീന്ദ്രനു കൊടുത്തു വിധാതാവും;
കൌതുകംപൂണ്ടു ഭാര്യാഭര്‍ത്താക്കന്മാരായവര്‍.
ഭര്‍ത്തൃശുശ്രൂഷാബ്രഹ്മചര്യാദിഗുണങ്ങള്‍ ക
ണ്ടെത്രയും പ്രസാദിച്ചു ഗൌതമമുനീന്ദ്രനും
തന്നുടെ പത്‌നിയായോരഹല്യയോടും ചേര്‍ന്നു
പര്‍ണ്ണശാലയിലത്ര വസിച്ചു ചിരകാലം. 1000
വിശ്വമോഹിനിയായോരഹല്യാരൂപം കണ്ടു
ദുശ്ച്യവനനും കുസുമായുധവശനായാന്‍.
ചെന്തൊണ്ടിവായ്മലരും പന്തൊക്കും മുലകളും
ചന്തമേറീടും തുടക്കാമ്പുമാസ്വദിപ്പതി
നെന്തൊരു കഴിവെന്നു ചിന്തിച്ചൂ ശതമഖന്‍
ചെന്താര്‍ബാണാര്‍ത്തികൊണ്ടു സന്താപം മുഴുക്കയാല്‍
സന്തതം മനക്കാമ്പില്‍ സുന്ദരഗാത്രീരൂപം
ചിന്തിച്ചുചിന്തിച്ചനംഗാന്ധനായ് വന്നാനലേ്‌ളാ.
അന്തരാത്മനി വിബുധേന്ദ്രനുമതിനിപേ്പാ
ളന്തരം വരാതെയൊരന്തരമെന്തെന്നോര്‍ത്തു 1010
ലോകേശാത്മജസുതനന്ദനനുടെ രൂപം
നാകനായകന്‍ കൈക്കൊണ്ടന്ത്യയാമാദിയിങ്കല്‍
സന്ധ്യാവന്ദനത്തിനു ഗൌതമന്‍ പോയനേര
മന്തരാ പുക്കാനുടജാന്തരേ പരവശാല്‍.
സുത്രാമാവഹല്യയെ പ്രാപിച്ചു സസംഭ്രമം
സത്വരം പുറപെ്പട്ടനേരത്തു ഗൌതമനും
മിത്രന്‍തന്നുദയമൊട്ടടുത്തീലെന്നു കണ്ടു
ബദ്ധസന്ദേഹം ചെന്നനേരത്തു കാണായ്‌വന്നു
വൃത്രാരാതിക്കു മുനിശ്രേഷ്ഠനെ ബലാലപേ്പാള്‍
വിത്രസ്തനായെത്രയും വേപഥു പൂണ്ടു നിന്നാന്‍. 1020