രാമരാവണയുദ്ധം

ഇത്ഥം പറഞ്ഞു യുദ്ധത്തിനൊരുമ്പെട്ടു
ബദ്ധമോദം പുറപെ്പട്ടിതു രാവണന്‍
മൂലബലാദികള്‍ സംഗരത്തിന്നു തല്‍
കാലേ പുറപെ്പട്ടു വന്നിതു ഭൂതലേ
ലങ്കാധിപന്നു സഹായമായ് വേഗേന
സംഖ്യയില്‌ളാത ചതുരംഗസേനയും
പത്തു പടനായകന്മാരുമൊന്നിച്ചു
പത്തുകഴുത്തനെക്കൂപ്പിപ്പുറപെ്പട്ടാര്‍
വാരാധിപോലെ പരന്നു വരുന്നതു
മാരുതിമുമ്പാം കപികള്‍ കണ്ടെത്രയും
ഭീതി മുഴുത്തു വാങ്ങീടുന്നതു കണ്ടു
നീതിമാനാകിയ രാമനും ചൊല്‌ളിനാന്‍
‘വാനരവീരരേ! നിങ്ങളിവരോടു
മാനം നടിച്ചുചെന്നേല്‍ക്കരുതാരുമേ
ഞാനിവരോടു പോര്‍ചെയ്‌തൊടുക്കീടുവ
നാനന്ദമുള്‍ക്കൊണ്ടു കണ്ടുകൊള്‍കേവരും’
എന്നരുള്‍ചെയ്തു നിശാചരസേനയില്‍
ചെന്നു ചാടീടിനാനേകനാമീശ്വരന്‍
ചാപബാണങ്ങളും കൈക്കൊണ്ടു രാഘവന്‍
കോപേന ബാണജാലങ്ങള്‍ തൂകീടിനാന്‍
എത്ര നിശാചരരുണ്ടു വന്നേറ്റതി
ങ്ങത്ര രാമന്മാരുമുണ്ടെന്നതുപോലെ
രാമമയമായ് ചമഞ്ഞിതു സംഗ്രാമ
ഭൂമിയുമെന്തൊരു വൈഭവമന്നേരം
‘എന്നോടുതന്നേ പൊരുന്നിതു രാഘവ’
നെന്നു തോന്നീ രജനീചരര്‍ക്കൊക്കവെ
ദ്വാദശനാഴികനേരമൊരുപോലെ
യാതുധാനാവലിയോടു രഘൂത്തമന്‍
അസ്ത്രം വരിഷിച്ചനേരമാര്‍ക്കും തത്ര
ചിത്തേ തിരിച്ചറിയായതിലേ്‌ളതുമേ
വാസരരാത്രി നിശാചരവാനര
മേദിനി വാരിധി ശൈലവനങ്ങളും
ഭേദമില്‌ളാതെ ശരങ്ങള്‍ നിറഞ്ഞിതു
മേദുരന്മാരായ രാക്ഷസവീരരും
ആനയും തേരും കുതിരയും കാലാളും
വീണു മരിച്ചു നിറഞ്ഞിതു പോര്‍ക്കളം
കാളിയും കൂളികളും കബന്ധങ്ങളും
കാളനിശീഥിനിയും പിശാചങ്ങളും
നായും നരിയും കഴുകകള്‍ കാകങ്ങള്‍
പേയും പെരുത്തു ഭയങ്കരമാംവണ്ണം
രാമചാപത്തിന്‍ മണിതന്‍ നിനാദവും
വ്യോമമാര്‍ഗേ തുടരെത്തുടരെ കേട്ടു
ദേവഗന്ധര്‍വ്വയക്ഷാപരോവൃന്ദവും
ദേവമുനീന്ദ്രനാം നാരദനും തദാ
രാഘവന്‍ തന്നെ സ്തുതിച്ചുതുടങ്ങിനാ
രാകാശചാരികളാനന്ദപൂര്‍വ്വകം
ദ്വാദശ നാഴികകൊണ്ടു നിശാചരര്‍
മേദിനിതന്നില്‍ വീണീടിനാരൊക്കവേ
മേഘത്തിനുള്ളില്‍നിന്നര്‍ക്കബിംബംപോലെ
രാഘവന്‍തന്നെയും കാണായിതന്നേരം
ലക്ഷ്മണന്‍താനും വിഭീഷണനും പുന
രര്‍ക്കതനയനും മാരുതപുത്രനും
മറ്റുള്ള വാനരവീരരും വന്ദിച്ചു
ചുറ്റും നിറഞ്ഞിതു രാഘവനന്നേരം
മര്‍ക്കടനായകന്മാരോടരുള്‍ചെയ്തി
ഭതിക്കണക്കേ യുദ്ധമാശു ചെയ്തീടുവാന്‍
നാരായണനും പരമേശ്വരനുമൊഴി
ഞ്ഞാരുമിലെ്‌ളന്നു കേള്‍പ്പുണ്ടു ഞാന്‍ മുന്നമേ’
രാക്ഷസരാജ്യം മുഴുവനതുനേരം
രാക്ഷസസ്ത്രീകള്‍ മുറവിളികൂട്ടിനാര്‍
‘താത! സഹോദര! നന്ദന! വല്‌ളഭ!
നാഥ! നമുക്കവലംബനമാരയ്യോ!
വൃദ്ധയായേറ്റം വിരൂപയായുള്ളൊരു
നക്തഞ്ചരാധിപസോദരി രാമനെ
ശ്രദ്ധിച്ചകാരണമാപത്തിതൊക്കവെ
വര്‍ദ്ധിച്ചു വന്നതു മറ്റില്‌ള കാരണം
ശൂര്‍പ്പണഖയ്‌ക്കെന്തു കുറ്റമതില്‍പരം
പേപെ്പരുമാളല്‌ളയോ ദശകന്ധരന്‍!
ജാനകിയെക്കൊതിച്ചാശു കുലം മുടി
ച്ചാനൊരു മൂഢന്‍ മഹാപാപി രാവണന്‍
അര്‍ദ്ധപ്രഹരമാത്രേണ ഖരാദിയെ
യുദ്ധേ വധിച്ചതും വൃത്രാരിപുത്രനെ
മൃത്യുവരുത്തി, വാഴിച്ചു സുഗ്രീവനെ
സത്വരം വാനരന്മാരെയയച്ചതും
മാരുതി വന്നിവിടെച്ചെയ്ത കര്‍മ്മവും
വാരിധിയില്‍ ചിറകെട്ടിക്കടന്നതും
കണ്ടിരിക്കെ നന്നു തോന്നുന്നതെത്രയു
മുണ്ടോ വിചാരമാപത്തിങ്കലുണ്ടാവൂ?
സിദ്ധമല്‌ളായ്കില്‍ വിഭീഷണന്‍ ചൊല്‌ളിനാന്‍
മത്തനായന്നതും ധിക്കരിച്ചീടിനാന്‍
ഉത്തമന്‍ നല്‌ള വിവേകി വിഭീഷണന്‍
സത്യവൃതന്‍ മേലില്‍ നന്നായ്‌വരുമവന്‍
നീചനിവന്‍ കുലമൊക്കെ മുടിപ്പതി
നാചരിച്ചാനിതു തന്മരണത്തിനും
നല്‌ള സുതന്മാരെയും തമ്പിമാരെയും
കൊല്‌ളിച്ചു മറ്റുള്ളമാതൃജനത്തെയും
എല്‌ളാമനുഭവിച്ചീടുവാന്‍ പണ്ടുതാന്‍
വല്‌ളായ്മചെയ്തതുമെല്‌ളാം മറന്നിതോ?
ബ്രഝസ്വമായതും ദേവസ്വമായതും
നിര്‍മ്മരിയാദമടക്കിനാനേറ്റവും
നാട്ടിലിരിക്കും പ്രജകളെ പീഡിച്ചു
കാട്ടിലാക്കിച്ചമച്ചീടിനാന്‍ കശ്മലന്‍
അര്‍ത്ഥമന്യായേന നിത്യമാര്‍ജ്ജിക്കയും
മിത്രജനത്തെ വെറുത്തു ചമയ്ക്കയും
ബ്രാഝണരെക്കൊലചെയ്കയും മറ്റുള്ള
ധാര്‍മ്മികന്മാര്‍മുതലൊക്കെയടക്കിയും
പാരം ഗുരുജനദോഷവുമുണ്ടിവ
നാരെയുമില്‌ള കൃപയുമൊരിക്കലും
ഇമ്മഹാപാപി ചെയ്‌തോരു കര്‍മ്മത്തിനാല്‍
നമ്മെയും ദുഃഖിക്കുമാറാക്കിനാനിവന്‍’
ഇത്ഥം പുരസ്ത്രീജനത്തിന്‍ വിലാപങ്ങള്‍
നക്തഞ്ചരാധിപന്‍ കേട്ടു ദുഃഖാര്‍ത്തനായ്
‘ശത്രുക്കളെക്കൊന്നൊടുക്കുവാനിന്നിനി
യുദ്ധത്തിനാശു പുറപെ്പടുകെങ്കില്‍ നാം’
എന്നതു കേട്ടു വിരൂപാക്ഷനുമതിന്‍
മുന്നേ മഹോദരനും മഹാപാര്‍ശ്വനും
ഉത്തരഗോപുരത്തൂടേ പുറപെ്പട്ടു
ശസ്ത്രങ്ങള്‍ തൂകിത്തുടങ്ങിനാരേറ്റവും
ദുര്‍ന്നിമിത്തങ്ങളുണ്ടായതനാദരി
ച്ചുന്നതനായ നിശാചരനായകന്‍
ഗോപുരവാതില്‍ പുറപെ്പട്ടു നിന്നിതു
ചാപലമെന്നിയേ വാനരവീരരും
രാക്ഷസരോടെതിര്‍ത്താരതുകണ്ടേറ്റ
മൂക്കോടടുത്തു നിശാചരവീരരും
സുഗ്രീവനും വിരൂപാക്ഷനും തങ്ങളി
ലുഗ്രമാം വണ്ണം പൊരുതാനതുനേരം
വാഹനമാകിയ വാരണവീരനെ
സ്‌സാഹസം കൈക്കൊണ്ടു വാനരരാജനും
കൊന്നതു കണ്ടു വിരൂപവിലോചനന്‍
ചെന്നിതു വാളും പരിചയും കൈക്കൊണ്ടു
കുന്നുകൊണ്ടൊന്നെറിഞ്ഞാന്‍ കപിരാജനും
നന്നായിതെന്നു വിരൂപാക്ഷനുമഥ
വെട്ടിനാന്‍ വാനരനായകവക്ഷസി
പുഷ്ടകോപത്തോടു മര്‍ക്കടരാജനും
നെറ്റിമേലൊന്നടിച്ചാനതു കൊണ്ടവന്‍
തെറ്റെന്നു കാലപുരം പുക്കുമേവിനാന്‍
തേരിലേറിക്കൊണ്ടടുത്താന്‍ മഹോദരന്‍
തേരും തകര്‍ത്തു സുഗ്രീവനവനെയും
മൃത്യുപുരത്തിനയച്ചതു കണ്ടതി
ക്രുദ്ധനായ് വന്നടുത്താന്‍ മഹാപാര്‍ശ്വനും
അംഗദന്‍ കൊന്നാനവനെയുമന്നേരം
പൊങ്ങും മിഴികളോടാശരാധീശനും
പോര്‍മദത്തോടുമടുത്തു കപികളെ
താമസാസ്ത്രംകൊണ്ടു വീഴ്ത്തിനാനൂഴിയില്‍
രാമനുമൈന്ദ്രാസ്ത്രമെയ്തു തടുത്തിതു
താമസാസ്ത്രത്തെയുമപേ്പാള്‍ ദശാസനന്‍
ആസുരമസ്ത്രമെയ്താനതു വന്നള
വാതുരന്മാരായിതാശു കപികളും
വാരണസൂകര കുക്കുട ക്രോഷ്ടുക
സാരമേയോരഗ സൈരിഭ വായസ
വാനര സിംഹ രുരു വൃക കാക ഗൃ
ദ്ധ്രാനനമായ് വരുമാസുരാസ്ത്രാത്മകം
മുല്‍ഗര പട്ടസ ശക്തി പരശ്വധ
ഖഡ്ഗശൂല പ്രാസ ബാണായുധങ്ങളും