ദേവിയേയും കൊണ്ടുപോരുവനിപെ്പാഴേ
അല്‌ളായ്കിലോ ദശകണ്ഠനെബ്ബന്ധിച്ചു
മെല്‌ളവേ വാമകരത്തിലെടുത്തുടന്‍
കൂടത്രയത്തോടു ലങ്കാപുരത്തെയും
കൂടെ വലത്തു കരത്തിലാക്കിക്കൊണ്ടു
രാമാന്തികേ വച്ചു കൈതൊഴുതീടുവന്‍
രാമാംഗുലീയമെന്‍ കൈയിലുണ്ടാകയാല്‍’
മാരുതി വാക്കു കേട്ടോരു വിധിസുത
നാരൂഢകൗതുകം ചൊല്‌ളിനാന്‍ പിന്നെയും
‘ദേവിയെക്കണ്ടു തിരിയേ വരിക നീ
രാവണനോടെതിര്‍ത്തീടുവാന്‍ പിന്നെയാം
നിഗ്രഹിച്ചീടും ദശാസ്യനെ രാഘവന്‍
വിക്രമം കാട്ടുവാനന്നേരമാമലേ്‌ളാ
പുഷ്‌കരമാര്‍ഗേ്ഗണ പോകും നിനക്കൊരു
വിഘ്‌നം വരായ്ക! കല്യാണം ഭവിക്ക! തേ
മാരുതദേവനുമുണ്ടരികേ തവ
ശ്രീരാമകാര്യാര്‍ത്ഥമായലേ്‌ളാ പോകുന്നു’
ആശിര്‍വ്വചനവും ചെയ്തു കപികുല
മാശു പോകെന്നു വിധിച്ചോരനന്തരം
വേഗേന പോയ് മഹേന്ദ്രത്തിന്‍ മുകളേറി
നാഗാരിയെപേ്പാലെ നിന്നു വിളങ്ങിനാന്‍
ഇത്ഥം പറഞ്ഞറിയിച്ചോരു തത്തയും
ബദ്ധമോദത്തോടിരുന്നിതക്കാലമേ
(ഇത്യദ്ധ്യാത്മരാമായണേ ഉമാമഹേശ്വരസംവാദേ കിഷ്‌കിന്ധാകാണ്ഡം സമാപ്തം)