മദനന്‍

രമണ, നീയെന്നില്‍നിന്നാ രഹസ്യ
മിനിയും മറച്ചുപിടിക്കയാണോ?
ഇരുമെയ്യാണെങ്കിലും നമ്മളൊറ്റ
ക്കരളലേ്‌ള, നീയെന്റെ ജീവനലേ്‌ള?
ഒരു തുള്ളി രക്തത്തിന്‍ രേഖപോലും
കുറെ നാളായ് നിന്മുഖത്തില്‌ളയലേ്‌ളാ!
കരളുന്നതുണ്ടൊരു ചിന്ത നിന്റെ
കരളിനെ നിത്യ,മെനിക്കറിയാം.
പറയൂ, തുറന്ന,തതിന്നുവേണ്ടി
പ്പണയപെ്പടുത്താമെന്‍ ജീവനും ഞാന്‍!
വദനം യഥാര്‍ത്ഥത്തില്‍ മാനവന്റെ
ഹൃദയത്തിന്‍ കണ്ണാടിതന്നെയെങ്കില്‍,
ലവലേശം സംശയമില്‌ള, ചിന്താ
വിവശമാണിന്നു നിന്നന്തരംഗം!
അതിനുള്ള കാരണ,മെന്തുതാനാ,
ട്ടഖിലം തുറന്നെന്നോടോതണം നീ.
ബലമെന്‍ മനസ്‌സിലില്‌ളല്പവും നിന്‍
വിളറിയൊരീ മുഖം നോക്കി നില്ക്കാന്‍
കനിവെന്നിലുണ്ടെങ്കിലാ രഹസ്യ
മിനിയും മറച്ചു നീ വയ്ക്കരുതേ!
മുഖമൊന്നുയര്‍ത്തു, നിന്‍സങ്കടങ്ങ
ളഖിലവുമെന്നെ മനസ്‌സിലാക്കൂ!

(തളിര്‍മരക്കൊമ്പത്തു രണ്ടു മഞ്ഞ
ക്കിളികള്‍ ചിലച്ചു പറന്നുപോയി;
കുറെ വെള്ളിപ്പൂക്കളക്കൂട്ടുകാര്‍തന്‍
നിറുകയില്‍ ഞെട്ടറ്റടര്‍ന്നുവീണു;
അരുവിയില്‍ വെള്ളം കുടിച്ചുപോകാ
നൊരു കൊച്ചു മാന്‍പേട വന്നുചേര്‍ന്നു;
ഒരു കൊച്ചുമീനിനെ കൊക്കിലാക്കി
യൊരു നീലപെ്പാന്മാന്‍ പകച്ചുപൊങ്ങി.)
രമണന്‍

മമ മനം നീറുന്നുകഷ്ട,മെന്റെ
മദന, നീയിങ്ങനെ ചൊല്‌ളരുതേ!
പറയൂ പരസ്പരം നാമറിയാ
തൊരു രഹസ്യംപോലും നമ്മിലുണ്ടോ?
പരിഭവിക്കായ്‌കെന്നോടിപ്രകാരം;
പറയാം ഞാനെല്‌ളാം, നീ കേട്ടുകൊള്ളൂ:

ശരദഭ്രവീഥിയിലുല്‌ളസിക്കു
മൊരു വെള്ളിനക്ഷത്ര,മെന്തുകൊണ്ടോ
അനുരക്തയായിപോല്‍പൂഴിമണ്ണി
ലമരും വെറുമൊരു പുല്‌ക്കൊടിയില്‍;
ഉയരണം പുല്‌ക്കൊടിയൊന്നുകിലാ
വിയദങ്കകത്തിലേക്ക,ലെ്‌ളന്നാകില്‍
സുരപഥം വിട്ടസ്‌സുരമ്യതാരം
വരണമിത്താഴത്തെപ്പൂഴിമണ്ണില്‍!
ഇതു രണ്ടും സാധ്യവുമല്‌ളപിന്നാ
പ്പുതുനിഴലാട്ടംകൊണ്ടെന്തു കാര്യം?
അനുചിതവ്യാമോഹംമാത്രമാകു
മതു ലോകമെമ്മട്ടനുവദിക്കും?
പറയട്ടെ, ഞാനാണപ്പുല്‌ക്കൊടി;യാ
നിരവദ്യനക്ഷത്രം ചന്ദ്രികയും.

കനകശൈലാഗ്രത്തിലാവിലാസം
കതിര്‍വീശി നില്‌പോരമൂല്യഭാഗ്യം!
ഒരു പൊന്മുകിലുമായൊത്തുചേര്‍ന്നു
പരിലസിക്കേണ്ടും മയൂഖകേന്ദ്രം!
അതു വന്നിപ്പുല്‍ത്തുമ്പിലൂര്‍ന്നുവീണാ
ലതു മഹാസാഹസമായിരിക്കും,
നിരസിച്ചുനോക്കി പലപേ്പാഴുമാ
നിരഘാനുരാഗസമര്‍പ്പണം ഞാന്‍;
ഫലമില്‌ള,പെ്പാന്‍കതിര്‍ മാറുകില്‌ള;
കലഹിക്കാന്‍ ശക്തി വരുന്നുമില്‌ള.

(ഒരു നെടുവീര്‍പ്പിന്‍ തിരകളിലാ
സ്വരസുധ പെട്ടെന്നലിഞ്ഞുപോയി.)