എന്റെ മകനുണ്ണിക്കൃഷ്ണന്‍
കൃഷ്ണാട്ടത്തിനു പോകേണം

കൃഷ്ണാട്ടത്തിനു പോയാല്‍ പോരാ
കൃഷ്ണന്‍ തന്നെ കെട്ടേണം

കൃഷ്ണന്‍ തന്നെ കെട്ട്യാല്‍ പോരാ
കാളിയമര്‍ദ്ദനമാടേണം

കാളിയമര്‍ദ്ദനമാട്യാല്‍ പോരാ
എല്ലുമുറിയെത്തുള്ളേണം

എല്ലുമുറിയെത്തുള്ള്യാല്‍ പോരാ
സമ്മാനങ്ങള്‍ വാങ്ങേണം

സമ്മാനങ്ങള്‍ വാങ്ങ്യാല്‍ പോരാ
അമ്മക്കുസമ്മാനിക്കേണം