കുഞ്ഞി കുഞ്ഞിക്കുറുക്കാ
നിനക്കെന്തു ബെരുത്തം

എനിക്കന്റേട്ടാ
തലവേദനയും തലക്കുത്തും പനിയും

അയിനെന്തു വൈശ്യം
അതിനുണ്ടു ബൈദ്യം

കണ്ടത്തില്‍ പോണം
കക്കിരി പറിക്കണം
കറമുറ തിന്നണം

പാറമ്മല്‍ പോണം
പറ പറ തൂറണം
കൂക്കി വിളിക്കണം
കൂ കൂ കൂ