തൃക്കാക്കരപ്പന്റെ മുറ്റത്തൊരു തുമ്പ
തുമ്പകൊണ്ടമ്പതു തോണിയും കുത്തി

തോണീടെ കൊമ്പത്തൊരാലുമുളച്ചു
ആലിന്റെ കൊമ്പത്തൊരുണ്ണി പിറന്നു

ഉണ്ണിക്കുകളിക്കാന്‍ പറയും പറക്കോലും
തുടിയും തുടിക്കോലും വൊള്ളട്ടും മക്കളും

കൂടെപ്പിറന്നു കൂടെപ്പിറന്നു

പൂവേ പൊലിപൂവേ പൊലി
പൂവേ പൊലി പൂവേ