തള്ളേ തള്ളേ എങ്ങട്ട് പോണൂ
ഭരണിക്കാവില്‍ നെല്ലിനു പോണൂ..

അവിടുത്തെ തമ്പ്രാന്‍ എന്ത് പറഞ്ഞു
തല്ലാന്‍ വന്നു കുത്താന്‍ വന്നു

ഓടി ഒളിച്ചു കൈതകാട്ടില്‍
കൈത എനിക്കൊരു കയറു തന്നു

കയറു കൊണ്ട് കാളയെ കെട്ടി
കാള എനിക്കൊരു കുന്തി തന്നു

കുന്തി കൊണ്ട് വാഴക്കിട്ടു
വാഴ എനിക്കൊരു കുല തന്നു

കുല കൊണ്ട് പത്തായത്തില്‍ വെച്ചു
പത്തായം എനിക്കത് പഴിപ്പിച്ചു തന്നു

അതിലൊരു പഴം കുമ്മാട്ടി തിന്നു
ആറാപ്പോ…..