തെക്കേക്കര വടക്കേക്കര
കണ്ണംതളി മുറ്റത്തൊരു തുമ്പമുളച്ചു

തുമ്പകൊണ്ടമ്പതു തോണി ചമച്ചു
തോണിത്തലക്കലൊരാലുമുളച്ചു

ആലിന്റെ പൊത്തിലൊരുണ്ണി പിറന്നു
ഉണ്ണിക്കു കൊട്ടാനും പാടാനും

തുടിയും തുടിക്കോലും
പറയും പറക്കോലും

പിന്നെ
പൂവേ പോ!പൂവേ പോ!പൂവേ

പൂവെക്കാം പുണര്‍ന്നേക്കാം
പൂങ്കാവില്‍ ചെന്നേക്കാം

പൂവൊന്നൊടിച്ചേക്കാം
പൂവൊന്നു ചൂടിയേക്കാം

പൂവേ പോ!പൂവേ പോ!പൂവേ