തെയ്താര തെയ്താര തക തെയ്താര തെയ്താര ……(2)

പെണ്ണായ പെണ്ണെല്ലാം കൂട്ടം കൂടി
വട്ടത്തില് കൂടി വഴക്കൊന്നു കൂടി തെയ്താര……..(2)

കണ്ണില്ലാത്തൊരു പെണ്ണു പറഞ്ഞു
പെണ്ണിനു കണ്മഷി നന്നല്ലെന്ന് തെയ്താര………(2)

കാതില്ലാത്തൊരു പെണ്ണു പറഞ്ഞു
പെണ്ണിന്‍ കമ്മലു നന്നല്ലെന്ന് തെയ്താര……….(2)

കയ്യില്ലാത്തൊരു പെണ്ണു പറഞ്ഞു
പെണ്ണിനു കരിവള ചേരില്ലെന്ന് തെയ്താര……….(2)

കണ്ണും മൂക്കും കാതും പോയൊരു പെണ്ണു മൊഴിഞ്ഞു
തന് കാര്യം അഞ്ജനമെന്തെന്നെനിക്കറിയാം
മഞ്ഞളു പോലെ വെളുത്തിരിക്കും.