ഒന്നാനാം കൊച്ചു തുമ്പി
ഒന്നാനാം കൊച്ചു തുമ്പീ
എന്റെ കൂടെ പോരുവായോ

നിന്‍കൂടെ പോന്നെങ്കിലോ
എന്തെല്ലാം തരുമെനിക്ക്

കുളിപ്പാനായ് കുളം തരുവേന്‍
കളിപ്പാനായ് കളം തരുവേന്‍

ഇട്ടിരിപ്പാന്‍ പൊന്‍ പലക
ഇട്ടുണ്ണാന്‍ പൊന്‍തളിക

കൈകഴുകാന്‍ കൊച്ചു കിണ്ടി
കൈ തോര്‍ത്താന്‍ പുള്ളിപ്പട്ട്‌