കൊന്നകള്‍ പൂത്തുപൂവിട്ടൂ വിഷു
വന്നെത്തി വീണ്ടുമിവിടെ

പൊന്നും പണവും ഫലങ്ങള്‍ പിന്നെ
ധാന്യങ്ങളൊക്കെയൊരുക്കി

നല്ലതളികയില്‍ വച്ചൂ ശുഭ
മെല്ലാര്‍ക്കും വന്നീടാനായി

നെയ്ത്തിരിയിട്ട വിളക്കിന്‍ മുന്നില്‍
മായാത്ത പുഞ്ചിരിയോലും

പൊന്നുഗുരുവായൂരപ്പന്‍ തന്റെ
പൊന്നണിഞ്ഞിട്ടുള്ള രൂപം

പാണികള്‍ കൂപ്പിയിരുന്നു കണി
കാണുവാനാകണേ കണ്ണാ

ലോകത്തിലുള്ളവര്‍ക്കെല്ലാം നന്മ
യേകണേ നീ കനിഞ്ഞെന്നും