ജി. അശോക് കുമാര്‍ കര്‍ത്താ

‘ഈ കേസില്‍ തെളിയിക്കപെ്പടാനാവുന്ന കാരണങ്ങളൊന്നും പോലീസിനു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്‌ള. കുറ്റവാളിയോ, ഒന്നിലധികം പേരുണ്ടെങ്കില്‍ കുറ്റവാളികളോ ആരെന്ന് നിശ്ചയിക്കുവാനും കഴിഞ്ഞില്‌ള. ലീജ പ്രമോദ് എന്ന ഇരുപത്തിയാറുകാരി ദാരുണമായി കൊല്‌ളപെ്പട്ടിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം മാത്രം നിലനില്‍ക്കുന്നു. പ്രതികളും കുറ്റകൃത്യത്തിനുള്ള പ്രേരണയും മനുഷ്യസാധ്യത്തിനപ്പുറം മറഞ്ഞുനില്‍ക്കുന്നതുകൊണ്ട്, തെളിവുകള്‍ ലഭ്യമല്‌ളാത്ത കേസുകളുടെ പട്ടികയില്‍പെ്പടുത്തി ഇതിവിടെ അവസാനിപ്പിക്കണമെന്ന് ബഹുമാനപെ്പട്ട കോടതിയോട് താഴ്മയായി അപേക്ഷിക്കുന്നു.’
പ്രോസിക്യൂഷന്‍ കോണ്‍സല്‍ അമല്‍ പിള്ള അത് പറഞ്ഞവസാനിപ്പിച്ചപേ്പാള്‍ ജയദീപ് ആശ്വാസത്തോടെ തന്റെ സീറ്റില്‍നിന്നെഴുന്നേറ്റ് കോടതിയെ വണങ്ങി പുറത്തേക്കു നടന്നു. കോടതിയുടെ ധാര്‍മികരോഷവും പരിഹാസവും കേള്‍ക്കാന്‍ തുടര്‍ന്ന് അവിടെയിരിക്കണമെന്ന് അയാള്‍ക്കു തോന്നിയില്‌ള. കേസ് അന്വേഷിച്ചത് താനായതുകൊണ്ട് കോടതിയുടെ അരോചകമായേക്കാവുന്ന വാക്കുകള്‍ കേള്‍ക്കുന്നതിനുള്ള അനിഷ്ടം കൊണ്ടല്‌ള അയാള്‍ പുറത്തുപോയത്. മനസ്‌സില്‍, പറഞ്ഞറിയിക്കാനാവാത്ത ഒരു ശൂന്യത നിറഞ്ഞിരിക്കുന്നു. നിയമങ്ങള്‍ക്കും കോടതികള്‍ക്കുമപ്പുറത്തേക്കു വളര്‍ന്നുകഴിഞ്ഞ കുറ്റകൃത്യങ്ങള്‍ക്കു ശിക്ഷാകാലാവധികള്‍ സാന്ത്വനമായി മാറുന്ന സമൂഹകാഴ്ചകളാണ് ജയദീപിനെ ദുഃഖിപ്പിച്ചത്. വീഷാദത്തില്‍ കുതിര്‍ന്ന ഒരു മന്ദഹാസം അയാളുടെ ചുണ്ടില്‍ പറ്റിപ്പിടിച്ചു. അതിനെ തൂത്തുകളയാനെന്നതുപോലെ ജയദീപ് ഒരു സിഗരറ്റെടുത്തു കത്തിച്ചു.