(എ. അയ്യപ്പന്‍ കൃതികളിലെ കീഴാള സമീപനത്തെ മുന്‍നിര്‍ത്തി)

ആര്‍. മനോജ്

കരിവാരിത്തേക്കപെ്പട്ട ഒരു വര്‍ഗ്ഗത്തിന്
കളിപ്പാട്ടങ്ങളില്‌ള
കളിവള്ളങ്ങള്‍ക്ക്
ഇറവെള്ളമില്‌ള.
(കല്‌ളുവച്ച സത്യം)

തെരുവിലേക്ക് നയിക്കപെ്പടുന്ന ജീവിതങ്ങളെക്കുറിച്ചുള്ള ഉല്‍ക്കണ്്ഠകള്‍ എ. അയ്യപ്പന്റെ കവിതയില്‍ തുടക്കം മുതലേ ഉണ്ട്.

ഞങ്ങള്‍ പാവങ്ങളുടെ കൊടിക്കൂറകള്‍
…………………………………………………………….
ഞങ്ങളുടെ പേരുകളെഴുതിയ കോതമ്പുമണികള്‍
കിട്ടാതെപോയവര്‍

എന്ന് ‘ദില്‌ളിയിലെ മഞ്ഞുകാലം’ (ചിത്തരോഗാശുപത്രിയിലെ ദിവസങ്ങള്‍) എന്ന കവിതയില്‍ കവി ചേരിജീവിതത്തെ സ്വഭാവോക്തിയില്‍ രേഖപെ്പടുത്തുന്നുണ്ട്:
അവള്‍ കല്പനാദത്ത
അവള്‍ക്ക് കിട്ടിയത്
പിതാവിന്റെ പിളര്‍ന്ന ഹൃദയത്തില്‍
കൈക്കുഞ്ഞിനെ അടക്കംചെയ്ത
ഘാതകന്റെ പരിഹാസനീതി
അവന്‍ അച്ഛനും വീടും നഷ്ടപെ്പട്ട അമര്‍സിംഗ്.
അവള്‍ ബബ്‌ളി;
പ്രതാപ് കിഷോറിന്റെ മകള്‍
അണയാത്ത തീയുടെ മുന്നില്‍നിന്ന്
അവളുടെ വില പറയുന്നവന്‍
ജി.ബി.റോഡിന്റെ ചങ്ങാതി
അറ്റ തലയെ മാറത്തടക്കിക്കരയുന്നവള്‍
ബച്ചന്‍ ലാലിന്റെ അമ്മ.
ചേരികളിലെയും തെരുവുകളിലെയും പാവപെ്പട്ട ജീവിതങ്ങളെക്കുറിച്ചുള്ള വ്യാകുലതകള്‍ അയ്യപ്പന്റെ കാവ്യജീവിതത്തിലുടനീളം ദൃശ്യമാണ്; അത് വളരെ പ്രത്യക്ഷവുമാണ്. ‘കല്‌ളുവച്ച സത്യം’ (മാളമില്‌ളാത്ത പാമ്പ്) എന്ന കവിതയില്‍ ദുര്‍ഗുണ പാഠശാലയില്‍ ഒന്നാം തരത്തില്‍ പഠിക്കുന്ന മകനെ കാണാന്‍ പോകുന്നത് തെണ്ടിയായ അച്ഛനും ഗണികയായ അമ്മയുമാണ്. അവിടെ മകന്റെ കാതുകളും കണ്ണുകളും വായയും കെട്ടപെ്പട്ടിരുന്നു. ഈ കവിതയില്‍ അയ്യപ്പന്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്: