അനിത തമ്പി

ഊണു കഴിഞ്ഞ്
മയങ്ങിയുണരുമ്പോള്‍
മുറ്റത്ത്
ഇലകള്‍, പൂക്കള്‍
കൊത്തിപെ്പറുക്കുന്ന കിളികള്‍
ഉണക്കാനിട്ട തുണികള്‍
എല്‌ളാറ്റിനേയും അനക്കുന്ന കാറ്റ്…
രാവിലത്തെപേ്പാലെ തന്നെ

രാവിലെ
നെഞ്ഞത്ത് പാലുകുടിച്ച് കിടന്നിരുന്ന കുഞ്ഞ്
ദൂരത്ത് നിന്ന് ടെലിഫോണില്‍ വിളിക്കുന്നു.

വെയില്‍ വാടുന്നു
നിഴല്‍ നീളുന്നു

അമ്മിഞ്ഞ
നെഞ്ഞു വിട്ടു പറന്ന്
സൂര്യനിറങ്ങിയ മാനത്തോട് ചേര്‍ന്ന്
ചുരത്തിത്തുടങ്ങുന്നു.

anithathampi@gmail.com