അടച്ചിട്ടിരിക്കുന്ന റൂം പ്രമോദ് ചൂണ്ടിക്കാണിച്ചു.
-സോറി പ്രമോദ്. ഞാനതു കാണുന്നില്‌ള. ഇരുപത്തിയാറു വയസ്‌സുള്ള ഒരു യുവതി. ഇന്ത്യന്‍പൗര. കര്‍ണാട്ടിക് വോക്കലിലെ സ്റ്റേജ് ആര്‍ടിസ്റ്റ്. സുന്ദരിയായിരിക്കാം, അല്‌ളായിരിക്കാം. അത് ആപേക്ഷികമാണ്. അവള്‍ക്ക് അവളുടേതായ ആഗ്രഹങ്ങള്‍, ഭാവനകള്‍, സ്വപ്നങ്ങള്‍…. അതിനനുസരിച്ച് ഒരു ജീവിതം സ്വപ്നം കണ്ടുകൊണ്ട് മുന്നോട്ടുപോകുമ്പോള്‍ ഒരു ദിവസം ഈ ഭൂമിയില്‍നിന്ന് ഇല്‌ളാതായിത്തീരുന്നു. മരണം. അത് ആവശ്യപെ്പടാതെതന്നെ കയറിവരുന്ന ഒന്നാണ്. ചിലപേ്പാഴത് പഴുതുകള്‍ ഉണ്ടാക്കി കടന്നുകൂടും. അവള്‍ ഇല്‌ളാതിരിക്കണം എന്ന് ആരുടെയോ ആശയുടെ കുതിരപ്പുറത്തേറി. പ്രകൃതി അതിനൊരു വിടവു കൊടുക്കുന്നു. നിയമത്തിന്റെ ഭാഷയില്‍ നാമവരെ കുറ്റവാളികള്‍ എന്നു വിളിക്കും. അവര്‍ കടന്നുവരുമ്പോള്‍ ലീജ പോയേ തീരൂ, കര്‍ണാടകസംഗീതം ഒഴുകിയിറങ്ങിയ കൊരവള്ളി മുറിച്ചുമാറ്റപെ്പട്ട്.. അതില്‍ ഒരു പോലീസ് ഓഫീസറുടെ ചുമതല, നമ്മള്‍തന്നെ ഉണ്ടാക്കുന്ന നിയമങ്ങളുടെ ചട്ടക്കൂടുകളില്‍ ഒതുങ്ങിനിന്നു കാണുക എന്നതാണ്. ഞാനത് എപേ്പാഴേ കണ്ടിരിക്കുന്നു. കൂടുതലൊന്നും അറിയാന്‍ എനിക്കില്‌ള.
പ്രമോദ് വിളറി.
ജയദീപ് അയാളെ ശ്രദ്ധിക്കാതെ ക്യൂരിയോകളിലേക്കു തിരിഞ്ഞു. കൂടുതലും പുറത്തുനിന്നു കൊണ്ടുവന്നവയാണ്. വിലപിടിപ്പുള്ളവ. ഇതുതന്നെ മതിയാകും, പ്രമോദിന് കോടികളുടെ ആസ്തിയുണ്ടെന്നു വിളിച്ചുപറയുവാന്‍.
അടുത്ത റോയില്‍, സിനിമകളുടെ കളക്ഷന്‍. ക്‌ളാസ്‌സിക്കല്‍ മൂവികളായിരുന്നു കൂടുതലും. തുറന്നുകിടന്ന ഒരു കവര്‍, ഒരു ചാപ്‌ളിന്‍ ചിത്രത്തിന്‍േറതായിരുന്നു.
-പ്രമോദിന് സിനിമകളില്‍ കമ്പമുണ്ട്, അലേ്‌ള?
ജയദീപ് തിരിഞ്ഞ് അയാള്‍ക്കുനേരേ നോക്കി.