-അഫ്‌കോഴ്‌സ്.
ആ മറുപടി പറയുമ്പോള്‍ അയാള്‍ സ്വയം നഷ്ടപെ്പട്ടിരിക്കുകയാണോ എന്ന് ജയദീപിനു സംശയം തോന്നി.
-പ്രമോദ് എന്താണ് ആലോചിക്കുന്നത്?
-ഹേയ്, ഒന്നുമില്‌ള. ആ മെമെന്‍േറാകളൊക്കെ എന്റെ സോഷ്യല്‍ സര്‍വീസിന്റെ ക്രെഡിറ്റുകളാണ്. ജയദീപ്, നമ്മളൊക്കെ സൊസൈറ്റിക്കുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണം. അലെ്‌ളങ്കില്‍ ജീവിതത്തിന്തര്‍ത്ഥം?.
ജയദീപ് പുഞ്ചിരിച്ചു.
-ശരിയാണ്. നമ്മെ താങ്ങിനിര്‍ത്തുന്ന ഈ സൊസൈറ്റിക്കുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യുന്നത് നല്‌ളതാണ്. പക്ഷേ രണ്ട് അന്ധര്‍ക്കു കണ്ണട വാങ്ങിക്കൊടുക്കുന്നതും സെക്‌സ് വര്‍ക്കേഴ്‌സിനു മെഡിക്കല്‍ ക്യാമ്പു നടത്തുന്നതും കൊണ്ട് സൊസൈറ്റിക്ക് എന്തെങ്കിലും ചേഞ്ച് ഉണ്ടാകുമോ?
-അതു പോരാ എന്നെനിക്കറിയാം. വീ ഹാവ് ഗ്രേറ്റ് പ്‌ളാന്‍സ്.. താമസിയാതെ അതിന്റെ ഒരു പ്രസന്‍േറഷന്‍, മീഡിയയില്‍ ഉണ്ടാകും.
-വെല്‍കം. എങ്കില്‍ ഇനി ഞാന്‍ താങ്കളുടെ സമയം കളയുന്നില്‌ള. കേരളത്തിലെ ഒരു ചെറുഗ്രാമത്തില്‍നിന്നും അശ്രാന്തപരിശ്രമം കൊണ്ട് ഈ നിലയിലെത്തി രാജ്യത്തെ സേവിക്കുന്ന താങ്കള്‍ക്കുണ്ടായ വ്യക്തിപരമായ ദുഃഖത്തില്‍ ഞാന്‍ പങ്കുചേരുന്നു. പ്രമോദിന് നല്‌ള തിരക്കുണ്ടെന്നറിയാം. ഒരു വലിയ സ്ഥാപനത്തിന്റെ തൊഴില്‍ക്ഷേമം നോക്കേണ്ടതലേ്‌ള? അതു നടക്കട്ടെ. ബൈ ദ ബൈ, പുതിയ കുട്ടികളെ പ്രമോദ് എന്താണ് പരിശീലിപ്പിക്കുന്നത്?
പ്രമോദ് അതു കേട്ടിലെ്‌ളന്നു തോന്നി. അതിനുള്ള ഉത്തരം കാക്കാതെ ജയദീപ് ഫ്‌ളാറ്റിനു പുറത്തേക്കു നടന്നു. വലിയൊരു ശബ്ദത്തോടെ ജയദീപിനു പിന്നില്‍ ഡോറടഞ്ഞു.