-നമസ്‌തേ.
കൃത്രിമമായ ഭവപ്രകടനങ്ങളോടെ അവള്‍ കൈകൂപ്പി. അവര്‍ക്കിടയിലായി അവളിരുന്നു. മ്യൂസിക് സിസ്റ്റത്തില്‍ നിന്നൊഴുകിയെത്തുന്ന ഖവാലി ആസ്വദിക്കുന്നതുപോലെ അവള്‍ കണ്ണുകളടച്ച് മെലെ്‌ള താളം പിടിച്ചു.
-സംഗീതം ഇവള്‍ക്കൊരു ക്രേസാണ്.
ശിഖയ്ക്ക് ഒരാമുഖം പോലെ പ്രമോദ് പറഞ്ഞു.
-വെസ്റ്റേണ്‍ ക്‌ളാസ്‌സിക്കലും ഹിന്ദുസ്ഥാനിയും നന്നായി കൈകാര്യം ചെയ്യും. കര്‍ണാട്ടിക് ട്രൈ ചെയ്യാനായി ലീജയെ കണക്ട് ചെയ്തിരുന്നു.
പെട്ടെന്ന് പ്രമോദ് നിര്‍ത്തി.
പൊടുന്നനെ കണ്ണു തുറന്ന ശിഖയാണ് തുടര്‍ന്നത്:
-ഷീ വാസ് നൈസ്. ബട്ട് ഐ വാസ് അണ്‍ലക്കി.
പ്രമോദ് വിതുമ്പുന്നതുപോലെ തോന്നി.
-ഹേയ്, വാട്ടീസ് ദിസ്?
ശിഖ, സ്‌നേഹപൂര്‍വ്വം ശാസിച്ചു. ടേബിള്‍ സെറ്റു ചെയ്യുന്നതുവരെ പിന്നെ ആരും ഒന്നും പറഞ്ഞില്‌ള.
ജയദീപ് സ്വാദോടെ ഭകഷണത്തിലേക്കു പ്രവേശിച്ചു. പ്രമോദും ശിഖയും എറ്റിക്കെറ്റുകള്‍ പിന്‍തുടരാന്‍ അല്‍പസമയമെടുത്തു. ആദ്യം ആപ്പിറ്റൈസര്‍. പിന്നെ സൂപ്പ്… ഫോര്‍ക്കും നൈഫും നിശ്ശബ്ദമായി ചലിച്ചു. ശ്വാസോച്ഛ്വാസത്തിന്റെ ശബ്ദംപോലും അവരില്‍ നിന്നുയര്‍ന്നില്‌ള.
പെട്ടെന്ന്, പ്രമോദ് തലയുയര്‍ത്തി ജയദീപിനെ നോക്കി. ഒരു ഫ്‌ളോര്‍ മാനേജരെപേ്പാലെ, ശിഖ ഇരുവരെയും മാറിമാറി നോക്കി.
-എന്താ പ്രമോദ്?
-ജയദീപ്, നിങ്ങളൊരു ചോദ്യം എന്റെ മുഖത്തേക്കെറിഞ്ഞിട്ട് ഫ്‌ളാറ്റില്‍ നിന്നിറങ്ങിപേ്പായത് ഓര്‍ക്കുന്നുണ്ടോ?
-മറന്നിട്ടില്‌ള. പുതിയ കുട്ടികളെ നിങ്ങള്‍ എന്താണ് പരിശീലിപ്പിക്കുന്നത്- അതലേ്‌ള ചോദ്യം?
-എക്‌സാറ്റ്‌ലി.
ശിഖ പുഞ്ചിരിച്ചു.
-അതിനുള്ള ഉത്തരം പറയണമോ വേണ്ടയോ എന്ന് ഞാന്‍ ഇത്ര ദിവസവും ചിന്തിക്കുകയായിരുന്നു.
-ങും.
-നിങ്ങള്‍ ചോദിച്ചേക്കാം, അതത്ര വലുതായ ഒരു കാര്യമാണോ എന്ന്. എങ്കിലാണ്. ഞാന്‍ വാങ്ങുന്ന പ്രീമിയത്തിന്റെ രഹസ്യത്തിലേക്കാണ് താങ്കള്‍ കണ്ണയച്ചത്.
ജയദീപ്, നൈഫും ഫോര്‍ക്കും താഴെവച്ച്, പ്രമോദില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.
-നമ്മുടെ നാടിന്റെ ആവശ്യങ്ങളെന്തൊക്കെയാണ്?
പ്രമോദ്, ജയദീപിന്റെ കണ്ണുകളിലേക്കു തറച്ചു നോക്കി.
-ആഹാരം, വെള്ളം, വീട്, വൈദ്യുതി.. അത്രയൊക്കെയേ ഉള്ളു.
-അതൊക്കെ ബ്‌ളഡി പൊളിറ്റീഷ്യന്‍സിന്റെ വാചകക്കസര്‍ത്തുകള്‍. ഓ, നിങ്ങള്‍ അവരുടെ കാവല്‍ നായാണലേ്‌ളാ, എ ബ്യൂറോക്രാറ്റ്!
കര്‍ച്ചീഫ് കൊണ്ട് വായ പൊത്തി, ശിഖ ചിരിച്ചു.