-അഫ്‌കോഴ്‌സ്. എങ്കില്‍ ശരിയായുള്ള ആവശ്യം നിങ്ങള്‍ക്കു പറയാം.
-സമ്പത്തിന്റെ ധാരാളിത്തം. ഐ മീന്‍ ഷവര്‍ ഓഫ് മണി. പണമിങ്ങനെ ഒഴുകണം. പണമുണ്ടായാല്‍ നമുക്കെന്തും നേടാം. എന്റെ കുട്ടികള്‍ക്കു ഞാന്‍ പറഞ്ഞുകൊടുക്കുന്നത് അതാണ്. അതാണെന്റെ ഭ്രാന്ത്. എന്റെയൊപ്പമുള്ള ഓരോ ജീവനും അതിലേക്കു കണക്ട് ചെയ്യപെ്പടണം. സീസ്മാസുമായുള്ള എന്റെ പാരസ്പര്യം അതാണ്. അതിനു വിഘാതമായി ഒന്നും നില്‍ക്കാന്‍ പാടില്‌ള. ആരെങ്കിലും നിന്നാല്‍ കട്ട് ത്രോട്ട്. അതൊരു കാരക്ടറാണ് ജയദീപ്. എനിക്കുവേണ്ടി കോടികള്‍ മുടക്കുന്ന സീസ്മാസിനോടുപോലും ഞാനിതു പങ്കുവച്ചിട്ടില്‌ള.
പെട്ടെന്ന് ശിഖ നിശ്ശബ്ദമായി കൈയടിച്ചു.
കാര്‍ ഡ്രൈവു ചെയ്തുവരുമ്പോള്‍, നൈറ്റ് പട്രോളിനൊപ്പം സത്യപാലിനെ കണ്ടു. ജയദീപ് കാര്‍ നിര്‍ത്തി.
-എന്താ വിശേഷം?
-ചാരായലോറി കടന്നുവരുന്നുണ്ടെന്ന് ഒരിന്‍ഫര്‍മേഷനുണ്ടു സര്‍.
-ശരി, നടക്കട്ടെ.
അയാള്‍ കാര്‍ മുന്നോട്ടെടുക്കാനാഞ്ഞപേ്പാള്‍ സത്യപാലിന് എന്തോകൂടി പറയാനുണ്ടെന്നു തോന്നി, ഗിയര്‍ ന്യൂട്രലിലേക്കു ഷിഫ്റ്റ് ചെയ്തു.
ഐഡിലില്‍ തിളക്കുന്ന സംഗീതത്തിനുമീതെ ജയദീപ് ചോദിച്ചു:
-എന്താ സത്യപാല്‍?
-ലീജാ കൊലക്കേസ് പുനരന്വേഷണത്തിനു സി.ബി.ഐക്കു വിടാന്‍ പോകുന്നു എന്ന് ചാനലില്‍ എഴുതിക്കാണിക്കുന്നുണ്ടു സര്‍.
അയാള്‍ പൊട്ടിച്ചിരിച്ചു.
ഡ്രൈവിംഗിനിടയില്‍, ജയദീപ് ഓര്‍ത്തു-
നിരങ്കുശനായ കുറ്റവാളിയെ ഏതു നിയമവാഴ്ചക്കു ശിക്ഷിക്കാനാകും, കുറ്റം ഒരു സാമൂഹികസ്വഭാവമായിത്തീരുമ്പോള്‍? പ്രതിയെ അയാളുടെ ഏകാന്തതയുടെ തടവറയില്‍ വെറുതെ വിടുക.

ashokkartha@gmail.com