ആദ്യം പെയ്യുന്നത് ചെണ്ടയില്‍
വാദ്യപെ്പരുമഴ; പാണ്ടിപെ്പരുമഴ. ഒപ്പം പ്രകൃതിയൊരുക്കുന്ന ഉത്സവദൃശ്യങ്ങളും നിരക്കുന്നു. കവിത ഇങ്ങനെ:
അതില്‍ കണ്‍നട്ടൊരാളിരിക്കുന്നു, ചൂടില്‍
തിളയ്ക്കുന്നു രകതം തിളയ്ക്കുന്നു സ്വപ്നം
സഹിക്കവയ്യാതെ ചൂവരില്‍ നിന്നവ-
നെടുക്കുന്നൂ ചെണ്ട, അതിന്മേല്‍ കോലിനാല്‍
മുഴക്കുന്നൂ പാണ്ടി, കൊഴുക്കുന്നൂ പാണ്ടി
നിരക്കുന്നൂ ആനക്കറുപ്പന്‍ മേഘങ്ങള്‍
ജ്വലിക്കുന്നൂ മിന്നല്‍ പിണരിന്‍ തീവെട്ടി
നിരക്കുന്നൂ കുന്നിന്‍ചെരിവിലാള്‍ക്കൂട്ടം
വെടിമുഴങ്ങുമ്പോള്‍ ഇടിമുഴങ്ങുന്നൂ
ഇതിലുള്ള ഉത്സവദൃശ്യത്തിന് വൈലോപ്പിള്ളിയുടെ ‘സഹ്യന്റെ മകനി’ലെ ആരംഭത്തിലുള്ള ഉത്സവദൃശ്യത്തോട്
ചെറിയൊരു സാദൃശ്യം തോന്നാം. അവിടെ അത് ഉത്സവത്തിന്റെ നേര്‍വിവരണമാണെങ്കില്‍, ഇവിടെ പ്രകൃതിയില്‍
കവി അത്തരത്തിലൊന്ന് ആരോപിക്കുകയാണ് എന്ന വ്യത്യാസമുണ്ട്. തികച്ചും ഭിന്നമായ രണ്ടു സന്ദര്‍ഭങ്ങളെങ്കിലും
ആനയും തീവെട്ടിയും ആള്‍ക്കൂട്ടവുമെല്‌ളാം രണ്ടിലും ഒരുപോലെ കടന്നുവരുന്നു.
സച്ചിദാനന്ദന്റെ കവിതയില്‍, പാണ്ടിപെ്പരുമഴയോടെ ശരിയായ മഴ പൊഴിയുന്നതായി കല്പിക്കുന്നു. ആ
സന്ദര്‍ഭത്തെ സംഘകാല പദാവലികള്‍കൊണ്ടാണ് കവി വിവരിക്കുന്നത്. ‘കപിലരെപേ്പാലെ തിരയായ്
പത്തുകളുരുട്ടിപ്പാടിയും, പരണരെപേ്പാലെയകില്‍മണം പേറും വരികളില്‍ നാടിന്‍ ലഹരിതേടിയും’ എന്നിങ്ങനെ മഴ
പെയ്തിറങ്ങുന്നതിനെ നാനാവിധത്തില്‍ കവി കാണുകയാണ്. പുഴയും കായലും കുളവും കിണറുമെല്‌ളാം അങ്ങനെ
നിറഞ്ഞു കവിയുന്നു; വഴിഞ്ഞൊഴുകുന്നു. എന്നാല്‍ ചെണ്ടയിലെ പാണ്ടിപെ്പരുമഴ തീര്‍ന്നിട്ടില്‌ള.
മുറുകുന്നു ചെണ്ടയിനിയും പേമാരി-
യറിയാതെ, കാറ്റിന്‍ കുളിരറിയാതെ
തുടരും സാധകമതുകണ്ടമ്പര-
ന്നവന്റെ കൈകേറിപ്പിടിച്ചു ഭൂദേവി:
”മതി മതി, ഇനിക്കലാശമാം കാറ്റു-
കൊടുങ്കാറ്റായ്ച്ചീറും പ്രളയത്തില്‍ ഭൂമി-
യൊടുങ്ങും, നിര്‍ത്തുക
മഹാമതേ, വാദ്യം’’
അതോടെ വാദകന്‍ മിഴി തുറക്കുന്നു, മഴ നിലയ്ക്കുന്നു. ഭൂമി പച്ചത്തളിരാല്‍, പൂക്കളാല്‍, കിളികളാല്‍ നിറയുന്നു.
കവിത ഇങ്ങനെ തുടരുന്നു:
അസുരവാദ്യത്താല്‍ സുരലോകം തീര്‍ക്കും
മഹാനുഭാവനെന്‍ നമസ്‌ക്കാരം! വീര-
ച്ചുമലില്‍ നാദത്തിന്‍ കടല്‍ ചുമന്നൊര-
ത്തയമ്പിനു ദണ്ഡനമസ്‌ക്കാരം! താള-
ത്തിരകളില്‍ തേഞ്ഞു വിളഞ്ഞുരുണ്ടൊരാ
വിരലിന്നഷ്ടാംഗ മഹാ നമസ്‌ക്കാരം!
‘ചുമലില്‍ വാദ്യത്തില്‍ കടല്‍ ചുമന്ന’ കേരളത്തിലെ ചെണ്ടവാദ്യകലാകാരന്‍മാര്‍ക്കെല്‌ളാവര്‍ക്കുമായിട്ടുള്ള ഒരു
മഹാനമസ്‌ക്കാരം തന്നെയാണ് സച്ചിദാനന്ദന്‍ കവിതയിലൂടെ നിര്‍വ്വഹിക്കുന്നത്.