ഈ സാഹചര്യത്തിലാണ് ഞൊടിയിടയില്‍ പുതിയ പുതിയ കോടീശ്വരന്മാരെ സൃഷ്ടിക്കുന്നതിനായി ജീവിതം ഉഴിഞ്ഞുവെച്ച നിര്‍ദ്ധനനും തൊഴില്‍രഹിതനുമായ കോമളന്‍(അതിശയനെന്നും ആശാനെന്നുമൊക്കെയാണ് അയാള്‍ സ്വയം വിശേഷിപ്പിച്ചത്.) ഒരു പുത്തന്‍ ആശയവുമായി എന്നെ സമീപിച്ചത്.ദൈവവുമായി എനിക്കുള്ള ബന്ധം അറിഞ്ഞുതന്നെയാണ് വരവ്.

‘സുഹൃത്തെ ഇങ്ങോട്ടുനോക്കൂ. നിങ്ങള്‍ നിലപാട് മാറ്റിയേ തീരൂ. ഒരു വമ്പന്‍ പദ്ധതി എന്റെ കയ്യിലുണ്ട്. ആഴ്ചകള്‍ക്കകം നിങ്ങളെ ഞാന്‍ കോടീശ്വരനാക്കിത്തരാം. ഈ സ്‌കീമൊന്നു ശ്രദ്ധിച്ചുകേട്ടാല്‍ മതി.”

വളരെക്കാലത്തെ ആലോചനക്കു ശേഷമാണ് ഞാന്‍ സമ്മതം മൂളിയത്.

ദൈവത്തോട് അര്‍ത്ഥിച്ചപേ്പാള്‍ ആദ്യമൊക്കെ എതിര്‍ത്തെങ്കിലും അപ്പാപിയായ ഒരു ഭക്തന്റെ ജീവിതം ഇതുകൊണ്ട് രക്ഷപെ്പടുന്നെങ്കില്‍ ആകട്ടെയെന്നു കരുതി സമ്മതിച്ചു.

ചെകുത്താന്റെ സാന്നിധ്യത്തെ തള്ളിക്കളഞ്ഞിരുന്ന ഞാന്‍ അയാളെ അന്വേഷിച്ച് നെട്ടോട്ടമോടുകയായിരുന്നു. ഇതിനിടെയാണ് ചെകുത്താന്‍ ഈയിടെ വീണ്ടും ചുറ്റിത്തിരിയുന്ന വാര്‍ത്ത നമ്മുടെകോമളന്‍ പറഞ്ഞത്. നമ്മുടെ റിയാലിറ്റി ഷോയ്ക്കുവേണ്ടി അയാള്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ചെകുത്താനെ വിശ്വസിക്കാമെന്നും അറിയിച്ചു. കാരണം ഭക്തരുടെ മുന്നില്‍വച്ച് ദൈവവുമായി ഏറ്റുമുട്ടാന്‍ ഒരവസരം ലഭിച്ചതില്‍ അയാള്‍ അങ്ങേയറ്റം സന്തോഷവാനാണെന്നും ഇനി ഇതില്‍ക്കൂടുതല്‍ ഒരവസരം വരാനിലെ്‌ളന്നും പറഞ്ഞു സ്ഥലം വിട്ടെന്നാണ് അറിഞ്ഞത്.