‘നീ രക്ഷപെ്പടുന്ന വഴി നോക്കിക്കോളൂ. എന്നെപ്പറ്റി ചിന്തിച്ചു വിഷമിക്കേണ്ടതില്‌ള.”

ഇപേ്പാള്‍തന്നെ പ്രതിസന്ധികള്‍ അടിക്കടി എന്നെ തളര്‍ത്തിക്കൊണ്ടിരിക്കുന്നു. നിലപാടുകളില്‍ മാറ്റം വരുത്തിയാല്‍ ദൈവം ഇടപെട്ട് തടയുമോ എന്ന സംശയം ബാക്കിനില്‍ക്കുന്നതുകൊണ്ട് അങ്ങനെയും ചിന്തിക്കാന്‍ കഴിയുന്നില്‌ള.

ഇതാ ഗ്രാന്‍ഡ് ഫിനാലെ എത്തുകയായി. ദാരുണമായ സംഭവങ്ങളെല്‌ളാം ചെകുത്താന്റെ തലയില്‍ വെച്ചു കെട്ടിയതു പലര്‍ക്കും ഉള്‍ക്കൊള്ളാനായിട്ടില്‌ള

ദൈവം പലചരക്കുകടയില്‍ ഓവര്‍ടൈം ജോലി ചെയ്ത് ന്യായവില വീണ്ടെടുത്തു കൊണ്ടിരിക്കുകയാണ്. വ്യാപാരസംബന്ധമായല്‌ളാതെ മറ്റാരെയും കാണാന്‍ കൂട്ടാക്കുന്നില്‌ള. ചെകുത്താന്‍ കൊട്ടാരങ്ങളില്‍നിന്ന് കൊട്ടാരങ്ങളിലേക്ക് വളരെ ഉയരത്തില്‍ പറന്നുനടക്കുകയാണ്.

ഗ്രാന്‍ഡ് ഫിനാലേക്ക് തൊട്ടുമുമ്പുള്ള ചോദ്യോത്തരപരിപാടിയാണ് നടന്നുകൊണ്ടിരിക്കുന്നത്. ചെകുത്താന്‍ ഇപേ്പാള്‍ ദൈവത്തിന്റെ ശത്രുവായ നമ്മുടെ സുഹൃത്തിനെയും സ്വാധീനിച്ച് വലയിലാക്കിയിരിക്കുകയാണ്. അദ്ദേഹവും കോമളനും പറഞ്ഞതിനെ ഇങ്ങനെ ചുരുക്കാം: ദൈവത്തെ വിജയിപ്പിച്ചാല്‍ കടുത്ത സാമ്പത്തികനഷ്ടവും കടവുംവന്ന് നടത്തിപ്പുകാരന്‍ കെട്ടിത്തൂങ്ങിച്ചാവേണ്ടിവരും.

എന്തായാലും ജനക്കൂട്ടമാകെ ഉറ്റുനോക്കുന്ന മല്‍സരമാണ്. ലോകചരിത്രമാകെ മാറ്റിയെഴുതാന്‍ പോവുകയാണ്. അടുത്ത പുരയിടവുംകൂടി വൃത്തിയാക്കി മൈതാനത്തോട് ചേര്‍ത്തു. വന്‍പരസ്യമാണ് കൊടുത്തുകൊണ്ടിരിക്കുന്നത്. പക്‌ഷേ പല കിംവദന്തികളും പറന്നുനടന്നു. ചെകുത്താന്റെ മുന്നേറ്റത്തില്‍ മനം നൊന്തുനില്‍ക്കുന്ന ഞങ്ങളെന്തു നിലപാടെടുക്കണം.