മുറി നിറയെ വെളിച്ചമായിരുന്നു. ഡാലിയ ഇരുട്ടില്‍ മിണ്ടാതിരുന്നു. വാര്‍ഡന്‍ പറഞ്ഞു നിങ്ങള്‍ നാളെ നാട്ടിലേക്ക്
മടങ്ങുകയാണെന്ന്. നാടായിരുന്നു എനിക്കു എല്‌ളാം തന്നത്. ആമ്പല്‍ പൂക്കള്‍… കായല്‍… അതിന്റെ കരയിലാണ്
എന്റെ വീട്. കാലാവസ്ഥകള്‍ മാറുമ്പോള്‍ കിളികള്‍ മാറിമറിയുന്നു. കൂജനങ്ങള്‍…. മേയുന്ന ആടുകള്‍, കോഴികള്‍
-പൂവന്‍, പിട, നീന്തുന്ന താറാവുകള്‍…
നിമ്മിക്കെന്റെ ഗൃഹാതുരതകളും അത്ഭുതങ്ങളായിരിക്കും. തീര്‍ച്ചയായും.
അന്ധത, ഓര്‍മ്മയില്‌ളായ്മ, ബധിരത, മൂകത – ഇവയെല്‌ളാം ബോധോദയത്തിന്റെ തലങ്ങളായി പറയപെ്പടുന്നു.
ശൂന്യതയില്‍ നിന്നുമാണ് സൃഷ്ടിയുടെ ഉത്ഭവം. അപാരമായ ഇരുട്ടിലേക്കാണ് ഞാന്‍ പിറന്നുവീണത്, വളര്‍ന്നത്,
ജീവിക്കുന്നത്. കുട്ടിക്കാലത്ത് അള്‍ത്താരയ്ക്ക് മുന്‍പിലിരിക്കുമ്പോള്‍ വിചാരിച്ചിരുന്നത്, അമ്മയും അപ്പനും, കൂട്ടുകാരും
പറഞ്ഞിരുന്ന ലോകത്തിലെ ഏറ്റവും ശാന്തമായ ക്രിസ്തുവിന്റെ മുഖം കാണുവാനെങ്കിലും വെളിച്ചമുണ്ടാകണമേയെന്ന്.
അവര്‍ ക്രിസ്തുവിനെ, നാടിനെ, അവിടുത്തെ മനോഹാരിതകളെ കുറിച്ചു എനിക്കു പറഞ്ഞുതന്നു. ഇരുളിന്റെ
പരകോടിയില്‍ ഛായങ്ങളില്‌ളാത്ത രൂപങ്ങള്‍ എന്നില്‍ തനിയെ ഉണ്ടാവുകയായിരുന്നു. ഞാനവയെ കോര്‍ത്തിണക്കി
കഥകള്‍ മെനഞ്ഞു, ക്യമാറ അതിനു വര്‍ണ്ണങ്ങള്‍ നല്‍കി. ഇരുള്‍ എന്നെ വല്‌ളതെ പിടിച്ചടക്കി. ഞാന്‍ അതില്‍
മുങ്ങിത്താണു. മുത്തുകള്‍ തപ്പിയെടുത്തു. അതിനും കരിക്കട്ടയുടെ നിറം, നിറമില്‌ളാത്തതായി ഒന്നുമില്‌ള.
ഇരുട്ടിനുമിലേ്‌ള നിറം, ‘കറുപ്പ്’.
നിമ്മി ആരാണ് ഏകാകികളല്‌ളാത്തത്. നീയും, ഞാനും, എല്‌ളാമെല്‌ളാം….
ദൈവങ്ങള്‍ പോലും…. പ്രകാശം വിതറുന്നവരാണെല്‌ളാവരും.
ഹോസ്റ്റലിന് പുറത്തെ തെരുവിലൂടെ ഒരു ദിഗംബര ശബ്ദം ഒഴുകി;
‘നെഞ്ചിലെ ഭ്രാന്തും, കവിളിലെ കാന്‍സറും പകുക്കുവാനാകുമോ കൂട്ടുകാരി’……
അത് ഇരുവരെയും നിമിഷങ്ങളോളം നിശബ്ദരാക്കി….
നിമ്മി ശ്രദ്ധതിരിച്ചു പറഞ്ഞു. നിങ്ങളുടെ തിരക്കഥയെ പറ്റി ഞങ്ങളുടെ ചാനല്‍ അഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ്
ചെയ്ത വാര്‍ത്താപരിപാടിക്ക് വോയ്‌സ് ഓവര്‍ കൊടുത്തത് ഞാനായിരുന്നു. ഇങ്ങനെ കണ്ടുമുട്ടുമെന്ന് കരുതിയില്‌ള.
നഗരം മടുത്തോ?
മടുപെ്പാന്നുമില്‌ള.