കറുത്ത കല്‌ളിന്റെ പുറത്തിരുന്ന്
ചെറുപ്പകാലത്ത് കളിച്ചത് ഓര്‍ക്കുന്നു (കറുത്ത കല്‌ള്)
ഒന്നാം വരിയുടെ അന്ത്യഭാഗത്താണ് ഇവിടെ ഒരക്ഷരത്തിന്റെ കുറവുള്ളത്. മാപ്പിളപ്പാട്ടുപോലെ താളക്കുത്തിനു സാധ്യതയുള്ള ഘടന ഉപയോഗിക്കുമ്പോള്‍പേ്പാലും താളത്തിനു മേല്‌ക്കൈ ലഭിക്കാതിരിക്കാന്‍ പുതുകവികള്‍ ശ്രദ്ധ വയ്ക്കുന്നു. അന്‍വര്‍ അലിയുടെ ജിഹാദ് എന്ന കവിതയുടെ അവസാനഭാഗം നോക്കുക.
രാത്രിഫാസ്റ്റ്!
ജ്യോഗ്രഫിസാര്‍ ചീറ്റുമുല്‍ക്ക?
മുക്ര?
ഹൊ!
അങ്ങനെയാണന്ന് നമ്മള്‍ പത്രവാര്‍ത്തയായത്.
തുടര്‍ച്ചയായി വായിച്ചാല്‍ ഈ വരികള്‍ക്ക് താളഭംഗമിലെ്‌ളങ്കിലും വരികളുടെ ക്രമീകരണത്തിലൂടെ അതിന്റെ ഒഴുക്കിനു തടയിടുന്ന രീതിയാണ് ഇവിടെയുള്ളത്.
എസ്. ജോസഫിന്റെ ചില കവിതകളില്‍ അപൂര്‍വമായ ചില അക്ഷരവിന്യാസക്രമങ്ങള്‍ കാണാം. മാത്രാക്രമത്തിന്റെ നിയമങ്ങള്‍ക്കു പകരം അക്ഷരസംഖ്യയിലാണ് അവ കൂടുതല്‍ ശ്രദ്ധിക്കുന്നത്. മൂന്ന് അക്ഷരം വീതമുള്ള ഗണങ്ങള്‍ ആവര്‍ത്തിക്കുക എന്ന രീതിയാണ് കവിയും ചിത്രകാരനും എന്ന കവിതയിലുള്ളത്.
പച്ചയില്‍/ നടന്നു/ പോകുന്നു/
ഉമ്മത്തിന്‍/ പൂവുകള്‍/ കാണുന്നു./
പേരയ്ക്കാ/ പഴുത്ത/ വീടുകള്‍-/
ക്കപ്പുറം/ മഴകള്‍/ വീഴുന്നു/
ഇത്തരത്തില്‍ നാല് അക്ഷരങ്ങള്‍ വിന്യസിക്കുന്നതിനും ഉദാഹരണമുണ്ട്.
പാട്ടുപെട്ടി/യുറങ്ങുന്നു/
കൂട്ടുകാരി/യുറങ്ങുന്നു/
അവളുടെ/യരികിലായ്/
കുഞ്ഞുമോളു/മുറങ്ങുന്നു/ (ഉറക്കം)
വൃത്തമുക്തകവിതയിലായാലും കവിതന്നെ നിര്‍വഹിക്കുന്ന വരികളുടെ ക്രമീകരണത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു താളഘടകമുണ്ട്. പകേ്ഷ അത് പൂര്‍ണമായും വൈയക്തികമായതുകൊണ്ടുതന്നെ വൃത്തമുക്തകവിത ഗദ്യക്രമത്തില്‍ തുടര്‍ച്ചയായി എഴുതിയാല്‍ വായനക്കാര്‍ക്ക് അതിന്റെ വരികള്‍ കവി നല്കിയിരുന്ന രീതിയില്‍ പുനഃസൃഷ്ടിക്കാനാവില്‌ള. എന്നാല്‍ വൃത്തബദ്ധകവിത മറ്റൊരു ക്രമത്തിലെഴുതിയാലും വായനയില്‍ അതിലെ വരികളുടെ വ്യവസ്ഥ അനായാസം നിര്‍വഹിക്കാം. അതായത് വൃത്തബദ്ധമായ കവിതയില്‍ പ്രസ്തുതവൃത്തംതന്നെ വരികളുടെ ക്രമീകരണം സ്വയം നിര്‍വഹിക്കുമ്പോള്‍ വൃത്തമുക്തകവിതയില്‍ അത് കവിയുടെ വൈയക്തികമായ താളബോധത്തിനനുസരിച്ചാണു രൂപപെ്പടുന്നത്.