സുനില്‍ പി. ഇളയിടം

 

ആദിവാസികളും ദലിത് ജനവിഭാഗങ്ങളും സ്ത്രീകളും പ്രകൃതിയും തൃഷ്ണാജീവിതവും ഉള്‍പെ്പടുന്ന അധിനിവേശിതലോകത്തോടൊപ്പം അതിനെയാകെ ഉള്‍ക്കൊള്ളാന്‍ പോന്ന കീഴാളപരിപ്രേക്ഷ്യം വികസിപ്പിച്ചെടുക്കുന്നതിലൂടെ മാത്രമാണ് പുരോഗമനസാഹിത്യത്തിന് സ്വന്തം ഭാവിജീവിതത്തെ സാക്ഷാത്കരിക്കാന്‍ കഴിയുക. ഇതാകട്ടെ പുരോഗമനസാഹിത്യസമീക്ഷയായി ഇന്ന് പരിഗണിക്കപെ്പട്ടുവരുന്ന കാഴ്ചവട്ടവുമായി ഏറെയൊന്നും തുടര്‍ച്ച നിലനിര്‍ത്തില്‌ള. തുടര്‍ച്ചകൊണ്ട് എന്നതിനേക്കാള്‍ ഇടര്‍ച്ചകൊണ്ട് നിര്‍വ്വചിക്കപെ്പടേണ്ട ഒരു ഭാവിജീവിതമാണ് പുരോഗമനസാഹിത്യത്തിന്റെ സാധ്യത. ഈ ഇടര്‍ച്ച, പക്ഷേ, പുരോഗമനസാഹിത്യസങ്കല്പത്തിന്റെ അടിസ്ഥാനങ്ങളില്‍നിന്നുതന്നെ വിഭാവനം ചെയ്യാവുന്ന ഒന്നാണ്.

വ്യക്തിയുടെ മാഹാത്മ്യം വാഴ്ത്തുന്നതാണ് മനംനോക്കിപ്രസ്ഥാനത്തിന്റെ പ്രധാനസ്വഭാവം. പരാജയ പ്രസ്ഥാനമാകട്ടെ മനംനോക്കിപ്രസ്ഥാനം മാഹാത്മ്യമേറിയതെന്നു പ്രത്യക്ഷപെ്പടുത്തിയ വ്യക്തികളെ സമുദായം എങ്ങനെ ഇന്ന് പീഡിപ്പിച്ചുവരുന്നു എന്ന് എടുത്തുകാട്ടുകയാണ് ചെയ്യുന്നത്. സമുദായപരമായ വ്യക്തിപീഡനത്തിന്റെ ആധിക്യം സുവ്യക്തമാക്കുന്നതിനുവേണ്ടി, ആ പീഡനം വ്യക്തികള്‍ക്കു ചിത്തഭ്രമം പോലും ജനിപ്പിക്കാറുണ്ടെന്ന് സര്‍റിയലിസ്റ്റ് അഥവാ സ്വപ്നപ്രസ്ഥാനം ചൂണ്ടിക്കാണിക്കുന്നു. മനുഷ്യനെന്ന ഒറ്റവര്‍ഗമല്‌ള, പിന്നെയോ മുതലാളി അഥവാ മര്‍ദ്ദിക്കുന്നവന്‍ എന്നും തൊഴിലാളി അഥവാ മര്‍ദ്ദിതന്‍ എന്നും തമ്മില്‍പോരാടേണ്ട ഇരുവര്‍ഗങ്ങളാണ് സമുദായത്തിലുള്ളതെന്നും അധികാരം കരസ്ഥമാക്കിയിരിക്കുന്ന മുതലാളിവര്‍ഗത്തില്‍നിന്ന്, തൊഴിലാളിവര്‍ഗം സംഘടിച്ച് അത് പിടിച്ചെടുത്താല്‍ മാത്രമേ തങ്ങളുടെ ദുരിതത്തിന് അന്ത്യമുണ്ടാകുകയുള്ളൂ എന്നും തൊഴിലാളിവര്‍ഗത്തെ ധരിപ്പിക്കുകയാണ് പുരോഗമനസാഹിത്യപ്രസ്ഥാനക്കാര്‍ ചെയ്യുന്നത്.