രണ്ട്
സോഷ്യലിസ്റ്റ് റിയലിസത്തില്‍ മാത്രം കേന്ദ്രീകരിക്കുന്ന ഔപചാരികപുരോഗമനപ്രസ്ഥാനമല്‌ള, മറിച്ച് പരാജയപ്രസ്ഥാനം, പുരോഗമനപ്രസ്ഥാനം, സ്വപ്നപ്രസ്ഥാനം എന്നിവയെല്‌ളാം ഉള്‍പെ്പടുന്ന എക്‌സ്പ്രഷനിസ്റ്റ് അഥവാ ബൃഹദ് പുരോഗമന മഹാപ്രസ്ഥാനമാണ് കേരളത്തില്‍ ആവശ്യമായുള്ളത് എന്ന് 1940-കളില്‍ കേസരി ബാലകൃഷ്ണപിള്ള അഭിപ്രയപെ്പട്ടത് ആധുനിക്താവിമര്‍ശം (ഇഴയര്‍യളന്‍ഫ സബ ഘസപഫഴഷയര്‍രു)എന്ന വിപുലമായ സാധ്യതയിലേക്ക് പുരോഗമനസാഹിത്യത്തെ ആനയിക്കുന്നതിനുകൂടി വേണ്ടിയായിരുന്നു. കേരളത്തിലെ പുരോഗമന സാഹിത്യത്തില്‍ മനംനോക്കിപ്രസ്ഥാനത്തിന്റെ പിടിമുറുകി നില്‍ക്കുന്നു എന്ന് ചൂണ്ടിക്കാണിച്ച കേസരി കാല്‍പനികറിയലിസത്തിന്റെയും അതിന്റെതന്നെ ദുര്‍ബലമായ വകഭേദങ്ങളിലൊന്ന് മാത്രമായ സോഷ്യലിസ്റ്റ് റിയലിസത്തിന്റെയും വഴിയിലൂടെ നീങ്ങിയാല്‍ മലയാളത്തിലെ പരോഗമനസാഹിത്യം അത്യന്തം പരിമിതമായ ഒന്നായി പര്യവസാനിക്കും എന്ന് സൂചിപ്പിക്കുകയാണ് ചെയ്തത്. ആധുനികതാവിമര്‍ശനത്തിന്റെ വിശാലപരിപ്രേക്ഷ്യത്തെ സ്വാംശീകരിച്ചുകൊണ്ടു മാത്രമേ പുരോഗമനസാഹിത്യ സങ്കല്പത്തിന് ഭാവിജീവിതം സാധ്യമാകൂ എന്ന് അദ്ദേഹം കരുതി. ഫ്യൂച്ചറിസ്റ്റ് പഴമകൊല്‌ളി പ്രസ്ഥാനം ഉള്‍പെ്പടെയുള്ള പ്രസ്ഥാനരൂപങ്ങളെ പുരോഗമനസാഹിത്യം ഉള്‍ക്കൊള്ളേണ്ടതിന്റെ ആവശ്യകതയും മറ്റൊന്നായിരുന്നില്‌ള.
വിശാലാര്‍ത്ഥത്തില്‍ പുരോഗമനസാഹിത്യം എന്ന ആശയം ആധുനികത ജന്മം നല്‍കിയ സമുദായഘടനയുടെയും ജീവിതാവബോധത്തിന്റെയും വിമര്‍ശനം എന്ന നിലയില്‍ രൂപംകൊണ്ട ഒന്നാണ്. കോളനീകരണം, ദേശരാഷ്ട്രം, മുതലാളിത്തം, വ്യക്തിഗതപൗക്ത്വം, ആധുനികശാസ്ത്രം, യുക്തിബോധം തുടങ്ങിയ ആധാരസാമഗ്രികള്‍ക്കുമേല്‍ പടുത്തുയര്‍ത്തപെ്പട്ട ഒന്നായിരുന്നു ആധുനികത (ശസപഫഴഷയര്‍രു). പതിനെട്ടാം ശതകത്തിലെ പ്രബുദ്ധതായുഗം (ഫഷവയഭമര്‍ഫഷശഫഷര്‍) ആധുനികതയുടെ ലോകാവബോധത്തെയും പ്രപഞ്ചദര്‍ശനത്തെയും സുദൃഢമായി സംഗ്രഹിക്കുകയും ചെയ്തു. വ്യവസായവത്കരണത്തിലൂടെയും കോളനീകരണത്തിലൂടെയും മുതലാളിത്ത ഉത്പാദനവ്യവസ്ഥയിലൂടെയും സ്വന്തം നിലനില്‍പിന്റെ ഭൗതികാടിസ്ഥാനത്തെ ഉറപ്പിച്ചെടുത്തുകൊണ്ടാണ് ആധുനികനാഗരിക്ത അതിന്റെ ലോകദര്‍ശനമായി കേവലമാനവവാദത്തെ ഉയര്‍ത്തിക്കൊണ്ടുവന്നത്. പത്തൊമ്പതാംശതകമായപേ്പാള്‍ മനുഷ്യനാണ് മാനദണ്ഡം (ശദഷ യറ ര്‍മഫ ശഫദറന്‍ഴഫ സബ ദവവ ര്‍മയഷഭറ) എന്ന പ്രോട്ടഗോറസ്‌സിന്റെ പഴയ വ്യാപനത്തെ സ്വന്തം നിലനില്‍പിന്റെ പ്രമാണവാക്യമായി അവതരിപ്പിക്കാന്‍ ആധുനികനാഗരികതയ്ക്കു കഴിഞ്ഞു.
എന്നാല്‍, പത്തൊമ്പതാംനൂറ്റാണ്ടിന്റെ പകുതിയെത്തുമ്പോള്‍ത്തന്നെ ആധുനിക്ത നാഗരികതയുടെ മാനവവാദപരമായ ഉള്ളടക്കം സംശയാസ്പദമാണെന്ന് വ്യക്തമായിക്കഴിഞ്ഞിരുന്നു. ഒരര്‍ത്ഥത്തില്‍ റിയലിസ്റ്റ് നോവല്‍ നിര്‍വഹിച്ച ഏറ്റവും വലിയ ദൗത്യങ്ങളിലൊന്ന് ആധുനികതയുടെ ആഭ്യന്തരസ്വരൂപത്തിലെ വൈരുധ്യങ്ങളെ അതിന്റെ കാല്പനികമായ പ്രസാദാത്മകതയ്ക്ക് മുന്നിലേക്ക് കൊണ്ടുവന്നുനിര്‍ത്തിയതാണ്. ആധുനികനാഗരികതയ്ക്ക് അസ്തിവാരം ചമച്ച മുതലാളിത്തത്തിന്റെ ചൂഷണാത്മകസ്വഭാവത്തെ, മറ്റെല്‌ളാ സാമൂഹ്യവിശകലനങ്ങള്‍ക്കുമുപരിയായി, പുറത്തുകൊണ്ടുവന്നത് റിയലിസ്റ്റ് നോവലാണ്. ഇംഗ്‌ളീഷ് മുതലാളിത്തത്തന്റെ ക്രൗര്യം, തങ്ങളുടെ പഠനങ്ങളില്‍ വെളിപെ്പടുന്നതിന്റെ എത്രയോ മടങ്ങ് ഡിക്കന്‍സിന്റെ നോവലുകളില്‍ തെളിഞ്ഞുകാണാമെന്ന് മാര്‍ക്‌സും എംഗല്‍സും അഭിപ്രായപെ്പട്ടത് വെറുതെയല്‌ള. ഫ്രഞ്ച് റിയലിസ്റ്റ് നോവലിലെത്തുമ്പോഴേക്കും ഈ വിമര്‍ശനമൂല്യം കൂടുതല്‍ ഗാഢവും കര്‍ക്കശവുമായിത്തീരുന്നുണ്ടായിരുന്നു. അങ്ങനെ ആധുനികനാഗരിക്തയുടെയും ലോകാവബോധത്തിന്റെയും വിമര്‍ശനസ്ഥാനമെന്ന നിലയിലാണ് റിയലിസ്റ്റ് നോവല്‍ ഉയര്‍ന്നുവന്നത്.