‘വാസ്തുഹാര” (മുക്തഛന്ദസ്‌സ്) യില്‍ എഴുതുന്നു:
അവള്‍ വസ്തു അപഹരിക്കപെ്പട്ടവള്‍
രാത്രിയാല്‍ കീറപെ്പട്ട ഉടുതുണിയുള്ളവള്‍
…………………………….
ഒരുവള്‍ക്കമ്മ
ഒരുവനനുജത്തി
ഒരുവനവള്‍ വെപ്പാട്ടി
ഇന്നവള്‍ വേശ്യ
ഇടനെഞ്ചവള്‍ക്കൊരു കരിങ്കുയില്‍.
സ്വന്തമായുള്ളതെല്‌ളാം നഷ്ടപെ്പട്ട അലെ്‌ളങ്കില്‍ അപഹരിക്കപെ്പട്ട ആളുകള്‍ ഒറ്റയ്ക്കും കൂട്ടമായും അയ്യപ്പന്‍ കവിതകളിലുണ്ട്. വ്യവസ്ഥിതിയാല്‍ നിര്‍മ്മിക്കപെ്പട്ട ഇരകള്‍ മണ്ണിലും മനസ്‌സിലും ഇഴഞ്ഞുനടക്കുന്നു. ‘ഗോത്രവഞ്ചകരായ ശത്രുക്കള്‍ക്കെതിരെ എന്റെ വര്‍ഗ്ഗം വരു’മെന്നും ‘എല്‌ളാം കരിനീലമാക്കു’മെന്നും (മാളമില്‌ളാത്ത പാമ്പ്) അവര്‍ പ്രഖ്യാപിക്കുന്ന ചട്ടങ്ങളാണ്. പുറത്തു പറയാത്ത ദാര്‍ഢ്യവും വീര്യവും അവരുടെ ഉള്ളിലുണ്ട്:
വേടത്തിയൊരുത്തിക്കേയറിയൂ പ്രേമത്തിന്റെ
നീലച്ചെന്നായയുടെ പല്‌ളിന്റെ മുറിവുണ്ടോ
കെട്ടുപോയ്തീരുംമുമ്പേ ചെരാതിന്‍ സൂര്യാംശത്തെ
കെട്ടുതാലിയായികിട്ടി; രക്തചന്ദനത്തുള്ളി.
(നീലം)

‘കല്‍ക്കരിയുടെ നിറമുള്ളവര്‍’ എന്ന കവിതയില്‍ ഒരുപക്ഷേ മനപ്പൂര്‍വ്വമല്‌ളാതെ തന്നെ ‘വണ്ടിയില്‍നിന്നും വേര്‍പെട്ട ഒരു ബോഗിയാണു ഞാന്‍’ എന്ന ഒരുപദര്‍ശനം വന്നുചേരുന്നുണ്ട്. പരമ്പരയായി ചൂഷണം ചെയ്യപെ്പടുകയും മുഖ്യധാരാസമൂഹത്തില്‍ നിന്നും പുറത്താക്കപെ്പടുകയും ചെയ്യുന്ന അടിമകള്‍ അഥവാ അടിമകളായിത്തീര്‍ന്ന വര്‍ഗ്ഗങ്ങള്‍ പരാതികളും പരിഭവങ്ങളും ചോദ്യങ്ങളും ഉന്നയിച്ചുകൊണ്ട് അയ്യപ്പന്റെ കവിതയില്‍ മുഖ്യകഥാപാത്രങ്ങളായി മാറുന്നു. അവര്‍തന്നെ തങ്ങളുടെ ചരിത്രം പറയുന്നു, അതിനെ വ്യാഖ്യാനിക്കുന്നു.