കിസ്തുവിന്റെ ഭൗതിക ശരീരമായ തിരുസ്‌സഭയുടെ ഐക്യം

എക്യുമെനിസം, ക്രൈസ്തവൈക്യം എന്നിവയ്ക്കുള്ള ദിവ്യബലിക്ക് ഉപയോഗിക്കുന്നത്.

സര്‍വേശ്വരാ നിത്യനായുള്ള ദൈവമേ
സര്‍വ്വശക്താ പരിശുദ്ധ താതാ

ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം

യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു
രക്ഷാകരവും ജഗല്‍പിതാവേ

നിന്നേകസൂനുവാല്‍ സത്യമറിഞ്ഞോരെ
ഒന്നാക്കിയേക വിശ്വാസത്താല്‍ നീ

ഏകജ്ഞാനസ്‌നാനദാന വരത്താലെ
ഭൗതിക ഗാത്രത്തില്‍ ചേര്‍ത്തുവല്ലോ

സര്‍വ്വരും തന്നിലൂടൊന്നായിത്തീരുവാന്‍
പാവനാത്മാവിനെ നല്‍കിയല്ലോ

വൈവിധ്യ ദാനത്തില്‍ നിന്‍ സുതര്‍ക്കൈക്യവും
കൈവന്നു നിന്നാത്മ വാസംമൂലം

നിന്‍ സഭയെ നിത്യം ദിവ്യജ്ഞാനത്താലെ
വിസ്മയനീയമായ് പാലിക്കുന്നു

ആകയാലാമോദവായ്‌പോടെ നിത്യവും
നാകദൂതന്‍മാരാം ഗായകന്‍മാര്‍

ദിവ്യ പ്രതാപവാനങ്ങയെ വാഴ്ത്തുന്നു
മംഗളംപാടി വണങ്ങിടുന്നു

ആ ദിവ്യ ഗാനത്തൊടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ (2)