പുരോ : നന്മകള്‍ക്കെല്ലാം നിദാനവും സ്രോതസ്‌സും
ചിന്മയനായ പിതാവു ദൈവം

ഈ നല്ല വത്‌സരമേറ്റം സമൃദ്ധമായ്
തീരുവാന്‍ നല്‍വര ധാരതൂകി

എല്ലാ വിപത്തുകളില്‍നിന്നും നിങ്ങളെ
കാത്തു രക്ഷിക്കുമാറായിടട്ടെ

ജനം : ആമ്മേന്‍

പുരോ : സര്‍വ്വേശ്വരന്‍ നിങ്ങള്‍ക്കേകുമാറാകട്ടെ
സത്യവിശ്വാസവും പ്രത്യാശയും

ജീവിതകാലം മുഴുവന്‍ നിലനില്‍ക്കും
സ്‌നേഹവും നല്‍കുമാറായിടട്ടെ

ജനം : ആമ്മേന്‍

പുരോ : കര്‍ത്താവു നിങ്ങള്‍തന്‍ ജീവിതശാന്തിയില്‍
കാത്തു രക്ഷിച്ചു നയിക്കുകയും

നിങ്ങളയയ്ക്കുന്ന പ്രാര്‍ത്ഥന സര്‍വ്വവും
ഭംഗമെഴാതെ ശ്രവിക്കുകയും

നിത്യമാമായുസ്‌സിലേക്കവന്‍ നിങ്ങളെ
പ്രത്യാനയിക്കയും ചെയ്തിടട്ടെ

ജനം : ആമ്മേന്‍

പുരോ: താതനും പുത്രനും പാവനാത്മാവുമാം
നിത്യ കാരുണ്യവാന്‍ സര്‍വ്വശക്തന്‍

തന്‍ ദിവ്യാനുഗ്രഹം നിങ്ങളില്‍ വന്നണ-
ഞ്ഞെന്നെന്നും നിലനില്ക്കുമാറാകട്ടെ.

ജനം : ആമ്മേന്‍