കര്‍ത്താവിന്റെ പരീക്ഷണം

കര്‍ത്താവിന്റെ പരീക്ഷയെ സംബന്ധിച്ച് സുവിശേഷം വായിക്കുമ്പോള്‍

സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ
സര്‍വ്വശക്താ പരിശുദ്ധ താതാ
ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം
യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു
രക്ഷാകരവും ജഗല്‍പിതാവേ

കന്മഷാത്മാവില്‍ പരീക്ഷയെ തോല്‍പ്പിച്ചു
തിന്മയെ വെല്ലാന്‍ പഠിപ്പിച്ചല്ലോ
നിര്‍മ്മലരായിപ്പെസഹ വിരുന്നതി
സമ്മോദം ഘോഷിക്കും ഞങ്ങളെ നീ
ഭംഗമെഴാതെയാ സ്വര്‍ഗ്ഗ പെസഹായില്‍
പങ്കുകാരാകുവാന്‍ പ്രാപ്തരാക്കി

ആകയാലാമോദവായ്‌പോടെ നിത്യവും
നാകദൂതന്മാരാം ഗായകന്മാര്‍
ദിവ്യപ്രതാപവാനങ്ങയെ വാഴ്ത്തുന്നു
മംഗളംപാടി വണങ്ങിടുന്നു
ആ ദിവ്യഗാനത്തൊടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ (2)