സംസ്‌കൃത നാടകകൃത്ത്. ആരഭി വംശത്തിലെ രാജകുമാരനായിരുന്ന ശിവദത്തനാണ് ശൂദ്രകന്‍ എന്നറിയപ്പെട്ടതെന്ന് പറയുന്നു. മൃച്ഛകടികം എന്ന കൃതിയല്ലാതെ ഇദ്ദേഹത്തിന്റേതായി മറ്റു കൃതികളൊന്നും കണ്ടുകിട്ടിയിട്ടില്ല. രാജഭരണത്തെ വിമര്‍ശിക്കുന്ന കൃതിയാണ് മൃച്ഛകടികം. മണ്ണുകൊണ്ടുള്ള ചെറിയ കളിവണ്ടി എന്നാണ് അര്‍ത്ഥം.